കവലകളിലും ട്രാഫിക് സിഗ്നലുകളിലും അതീവ ജാഗ്രത പുലര്‍ത്തണം; മുന്നറിയിപ്പുമായി അബുദബി പൊലീസ്

കാല്‍നടയാത്രക്കാരുടെ നീക്കങ്ങള്‍, ഡ്രാഫിക് സിഗ്നലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് ഓര്‍മിപ്പിച്ചു

കവലകളിലും ട്രാഫിക് സിഗ്നലുകളിലും അതീവ ജാഗ്രത പുലര്‍ത്തണം; മുന്നറിയിപ്പുമായി അബുദബി പൊലീസ്
dot image

അബുദബയിൽ കവലകളിലും ട്രാഫിക് സിഗ്നലുകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഡ്രൈവര്‍മാരോട് ആഹ്വാനം ചെയ്ത് അബുദബി പൊലീസ്. ചെറിയ അശ്രദ്ധ പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും പൊലീസ് ഓര്‍മിപ്പിച്ചു. അബുദബിയിലെ പ്രധാന റോഡുകളില്‍ ഉണ്ടായ അപകടങ്ങളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പൊതുജനങ്ങളില്‍ ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അപകട ദൃശ്യങ്ങള്‍ അബുദബി പൊലീസ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്. ഡ്രൈവിംഗിലെ ശ്രദ്ധക്കുറവും പെട്ടന്നുള്ള ലൈന്‍ മാറ്റവുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് വഴി വക്കുന്നത്. വാഹനം ഓടിക്കുന്നതനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നതായും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

കാല്‍നടയാത്രക്കാരുടെ നീക്കങ്ങള്‍, ഡ്രാഫിക് സിഗ്നലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് ഓര്‍മിപ്പിച്ചു. ഗതാഗത നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. 1,000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 12 ബ്ലാക്ക് പോയിന്റുകളുമാണ് നിയമ ലംഘകരെ കാത്തിരിക്കുന്നത്. ഇതിന് പുറമെ വാഹനം പിടിച്ചെടുക്കുകയും ചെയ്യും. വാഹനം വിട്ടുകിട്ടാന്‍ 50,000 ദിര്‍ഹം വിടുതല്‍ ഫീസായും നല്‍കേണ്ടി വരും. മൂന്ന് മാസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ വഹനം പൊതുലേലത്തില്‍ വില്‍പ്പനക്ക് വെയ്ക്കും.

നിശ്ചിത കാലയളവിലേക്ക് ലൈസന്‍സ് റദ്ദേക്കുന്നത് ഉള്‍പ്പെടെയുളള നടപടികളും നേരിടേണ്ടി വരുമെന്നും പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി..റോഡ് സുരക്ഷ പൊതു ഉത്തരവാദിത്തമാണെന്നും റോഡ് ശൃംഖലയിലുടനീളം ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്നും പോലീസ് ഓര്‍മിപ്പിച്ചു.

Content Highlights: Abu Dhabi Police have issued a safety warning urging drivers to maintain heightened vigilance near traffic signals and crossings. The police emphasized the importance of caution to prevent accidents and ensure public safety on the roads

dot image
To advertise here,contact us
dot image