ദുബായുടെ ആകാശത്ത് തലയുയര്‍ത്തി നില്‍ക്കുന്ന നിർമിതി; ബുര്‍ജ് ഖലീഫയ്ക്ക് ഇന്ന് 16-ാം പിറന്നാള്‍

ബുര്‍ജ് ദുബായ് എന്ന പേരില്‍ നിര്‍മാണം ആരംഭിച്ച കെട്ടിടത്തിന്റെ പേര് പിന്നീട് ബുര്‍ജ് ഖലീഫ എന്ന് മാറ്റുകയായിരുന്നു

ദുബായുടെ ആകാശത്ത് തലയുയര്‍ത്തി നില്‍ക്കുന്ന നിർമിതി; ബുര്‍ജ് ഖലീഫയ്ക്ക് ഇന്ന് 16-ാം പിറന്നാള്‍
dot image

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് ഇന്ന് 16-ാം പിറന്നാള്‍. ദുബായുടെ ആകാശത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഈ നിര്‍മിതി എന്നും സഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ചയാണ്. ദിവസവും ആയിരക്കണക്കിന് സന്ദര്‍ശകരാണ് ബുര്‍ജ് ഖലീഫ കാണാന്‍ ദുബായിലെത്തുന്നത്.

2010 ജനുവരി നാലിനാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബുര്‍ജ് ഖലീഫ എന്ന വിസ്മയം ലോകത്തിന് സമര്‍പ്പിച്ചത്. 2004-ല്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യം ആറ് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. 1.5 ബില്ല്യണ്‍ ഡോളറായിരുന്നു ഈ കൂറ്റന്‍ കെട്ടിടത്തിന്റെ നിര്‍മാണ ചെലവ്. 828 മീറ്റര്‍ ഉയരവും 163 നിലകളും ഉള്‍ക്കൊള്ളുന്ന കെട്ടിടം 60 മൈല്‍ അകലെ നിന്ന് പോലും കാണാനാകും.

ലോകപ്രശസ്തരായ ചീഫ് സ്ട്രക്ച്വറല്‍ എഞ്ചിനീയര്‍ ബില്‍ ബേക്കര്‍ ചീഫ് ആര്‍ക്കിടെക്റ്റ് അഡ്രിയന്‍ സ്മിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇതിന്റെ രൂപകല്‍പ്പന തയ്യാറാക്കിയത്. 12,000-ല്‍ അധികം നിര്‍മാണ തൊഴിലാളികളുടെ അധ്വാനം കൂടി ഇതിന് പിന്നിലുണ്ട്. അത്രതന്നെ എഞ്ചിനീയര്‍മാരും ടെക്‌നീഷ്യന്മാരും ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. ബുര്‍ജ് ദുബായ് എന്ന പേരില്‍ നിര്‍മാണം ആരംഭിച്ച കെട്ടിടത്തിന്റെ പേര് പിന്നീട് ബുര്‍ജ് ഖലീഫ എന്ന് മാറ്റുകയായിരുന്നു.

632 മീറ്റര്‍ ഉയരമുള്ള ചൈനയിലെ ഷാങ്ഹായ് ടവറിനെ നിഷ്പ്രഭമാക്കികൊണ്ടാണ് ബുര്‍ജ് ഖലീഫയിലൂടെ ദുബായ് പുതിയ റെക്കോര്‍ഡ് കുറിച്ചത്. ഇതിനെ വെല്ലുന്ന കെട്ടിടങ്ങള്‍ പലത് പ്രഖ്യാപിക്കപ്പെട്ടെങ്കിലും 16 വര്‍ഷം പിന്നിടുമ്പോഴും ഉയരത്തില്‍ ഇപ്പോഴും മുന്നില്‍ ബുര്‍ജ് ഖലീഫ തന്നെയാണ്. നിരവധി ലോക റെക്കോര്‍ഡുകളും ബുര്‍ജ് ഖലീഫക്ക് സ്വാതന്ത്ര്യമുണ്ട്.

ഏറ്റവും ഉയരുമുള്ള കെട്ടിടം, ഭൂമിയിലെ ഏറ്റവും ഉയരമുള്ള സ്വതന്ത്ര നിര്‍മിതി, ഏറ്റവും കൂടുതല്‍ നിലകളുള്ള കെട്ടിടം, ഏറ്റവും നീളത്തില്‍ സഞ്ചരിക്കുന്ന ലിഫ്റ്റ്, ഏറ്റവും ഉയരത്തിലുള്ള റെസ്റ്റോറന്റ് അങ്ങനെ നീളുന്നു ആ പട്ടിക. ഇവിടുത്ത പുതുവത്സര വെടിക്കെട്ടും ലോക പ്രശസ്തമാണ്. താമസയിടങ്ങള്‍, ഓഫിസുകള്‍, ഭക്ഷണശാലകള്‍ എന്നിവക്ക് പുറമെ ഏറ്റവും ഉയരെ നിന്ന് ലോകത്തെ വീക്ഷിക്കാന്‍ രണ്ട് ഒബ്സര്‍വേറ്ററികളും ബുര്‍ജ് ഖലീഫയിലുണ്ട്.

Content Highlights: Burj Khalifa, the world famous skyscraper in Dubai, is celebrating its 16th anniversary today. Standing as the tallest building in the world, the structure remains a symbol of architectural excellence and modern development, continuing to define Dubai’s skyline and global identity.

dot image
To advertise here,contact us
dot image