

സൗദി അറേബ്യയിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ജുബൈൽ, ഖഫ്ജി എന്നീ നഗരങ്ങളുമായി ബന്ധിപ്പിച്ച് പുതിയ ഷട്ടിൽ ബസ് സർവീസുകൾ ആരംഭിച്ചു. ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയും (TGA) ദമ്മാം എയർപോർട്ട് കമ്പനിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ യാത്ര കൂടുതൽ എളുപ്പവും ചിലവ് കുറഞ്ഞതുമാക്കാൻ പുതിയ സർവീസുകൾ സഹായിക്കും.
ജുബൈൽ, ഖഫ്ജി ഭാഗങ്ങളിൽ നിന്നുള്ള വിമാനയാത്രക്കാർക്ക് ഏറെ ആശ്വാസമേകുന്നതാണ് ഈ പുതിയ ഗതാഗത സൗകര്യം. വിമാനത്താവളത്തിലെ അറൈവൽ ഹാളിലെ 5, 6 ഗേറ്റുകൾക്ക് സമീപമുള്ള സർവീസ് ഓഫീസുകൾ വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ യാത്രക്കാർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
കിഴക്കൻ പ്രവിശ്യയിലെ പൊതുഗതാഗത ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെയും വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. യാത്രക്കാർക്ക് കൂടുതൽ സുഖകരവും സമയബന്ധിതവുമായ യാത്രാനുഭവം ഉറപ്പാക്കാൻ പുതിയ ഷട്ടിൽ ബസ് സർവീസുകൾക്ക് കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
Content Highlights: The Transport General Authority has launched the first phase of shuttle bus services connecting King Fahd International Airport in Dammam with Jubail and Khafji. The service operates in both directions and uses modern buses focused on passenger safety and comfort.