'ജോസ് കെ മാണിക്ക് വേണ്ടി ഗ്യാനേഷ് കുമാർ ഇടപെട്ടു' ; ആരോപണവുമായി പി സി തോമസ്

ഒപ്പ് വ്യത്യാസമുണ്ടെന്നായിരുന്നു അന്ന് ഗ്യാനേഷ് കുമാറിന്റെ വിശദീകരണമെന്നും പി സി തോമസ്

'ജോസ് കെ മാണിക്ക് വേണ്ടി ഗ്യാനേഷ് കുമാർ ഇടപെട്ടു' ; ആരോപണവുമായി പി സി തോമസ്
dot image

തിരുവനന്തപുരം: 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് വേണ്ടി ഗ്യാനേഷ് കുമാര്‍ ഇടപെട്ടുവെന്ന ആരോപണവുമായി പി സി തോമസ്. മൂവാറ്റുപുഴയില്‍ ജോസ് കെ മാണിയുടെ അപരന്റെ പത്രിക കാരണങ്ങളില്ലാതെ തള്ളിയെന്നും കെ എം മാണിയുടെ നിര്‍ദ്ദേശപ്രകാരം ആയിരിക്കാം ജില്ലാ കലക്ടര്‍ ആയിരുന്ന ഗ്യാനേഷ് കുമാര്‍ ഇടപെട്ടതെന്നുമാണ് പി സി തോമസിന്റെ ആരോപണം. ഒപ്പ് വ്യത്യാസമുണ്ടെന്നായിരുന്നു അന്ന് ഗ്യാനേഷ് കുമാറിന്റെ വിശദീകരണം. ജോസ് കെ മാണിയുടെ വോട്ട് വിഭജിക്കാന്‍ വേണ്ടിയാണ് അപരനെ നിര്‍ത്തിയതെന്നും ഈ വിഷയത്തില്‍ അന്വേഷണം വേണെന്നും പി സി തോമസ് ആവശ്യപ്പെട്ടു.

Content Highlights: P C Thomas alleged that Gyanesh Kumar intervened in the 2004 Lok Sabha election in favour of Jose K Mani and demanded an investigation into the rejection of his rival candidate’s nomination

dot image
To advertise here,contact us
dot image