ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യം; ഗജരാജന്‍ പല്ലാട്ട് ബ്രഹ്മദത്തന്‍ ഇടിമിന്നലേറ്റ് ചരിഞ്ഞു

ആനയെ കുളിപ്പിക്കുന്നതിനിടെ ഇടിമിന്നലേൽക്കുകയായിരുന്നു

ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യം; ഗജരാജന്‍ പല്ലാട്ട് ബ്രഹ്മദത്തന്‍ ഇടിമിന്നലേറ്റ് ചരിഞ്ഞു
dot image

കോട്ടയം: തൃശൂർ പൂരത്തിലും വിവിധ ഉത്സവങ്ങളിലും സജീവമായ പല്ലാട്ട് ബ്രഹ്‌മദത്തന്‍ എന്ന ആന ഇടിമിന്നലേറ്റ് ചരിഞ്ഞു. ഇന്ന് വൈകിട്ടോടെ ആനയെ കുളിപ്പിക്കുന്നതിനിടെ ഇടിമിന്നലേൽക്കുകയായിരുന്നു. കോട്ടയം മേലമ്പാറ പല്ലാട്ട് തറവാടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ബ്രഹ്‌മദത്തന്‍. വീട്ടുപരിസരത്ത് തന്നെയാണ് ആനയെ തളച്ചിരുന്നത്. മൃഗഡോക്ടറെത്തി മരണം സ്ഥീരികരിക്കുകയായിരുന്നു. അരുണാചല്‍ വനത്തിൽ നിന്നാണ് പല്ലാട്ട് ബ്രഹ്‌മദത്തനെ കേരളത്തിലേക്ക് കൊണ്ടുവന്നത്. 25 വര്‍ഷമായി കേരളത്തിലുള്ള പല്ലാട്ട് ബ്രഹ്‌മദത്തന് ഏകദേശം 45 വയസ് വരും പ്രായം.

Content Highlights: Palattu Brahmadathan, a 45-year-old elephant active in Thrissur Pooram and other festivals, lost its life after being struck by lightning while being bathed in Kottayam

dot image
To advertise here,contact us
dot image