'സിഐ സതീഷിനും എസ്‌ഐ ഗോകുലിനുമെതിരെ നടപടി വേണം, ആഭ്യന്തര വകുപ്പിന് പത്താം തീയതി വരം സമയം നല്‍കും'

നടപടി ഇല്ലെങ്കില്‍ സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും സഞ്ജീവ് പറഞ്ഞു

'സിഐ സതീഷിനും എസ്‌ഐ ഗോകുലിനുമെതിരെ നടപടി വേണം, ആഭ്യന്തര വകുപ്പിന് പത്താം തീയതി വരം സമയം നല്‍കും'
dot image

തിരുവനന്തപുരം: കന്റോണ്‍മെന്റ് സിഐ സതീഷ് കുമാറിനും എസ്‌ഐ ഗോകുല്‍ ഗോപനുമെതിരെ നടപടി വേണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ആഭ്യന്തരവകുപ്പിന് പത്താം തീയതി വരെ സമയം നല്‍കും. നടപടി ഇല്ലെങ്കില്‍ സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും സഞ്ജീവ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് നിമിഷനേരം കൊണ്ട് സിഐ സതീഷ് അത് ഡിലീറ്റ് ചെയ്തു. സ്‌ക്രീന്‍ഷോട്ട് എടുക്കും എന്നുപോലും അറിയാത്ത മണ്ടനാണ് സതീഷ് കുമാര്‍. അയാൾ ആര്‍എസ്എസ് പ്രചാരകനാണെന്നും സഞ്ജീവ് ആരോപിച്ചു.

നേരത്തേ കന്റോണ്‍മെന്റ് സിഐ സതീഷ് കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത് സഞ്ജീവ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ അടപ്പക്കാരനാണ് സതീഷ് കുമാറെന്നും ഇയാളുടെ നേതൃത്വത്തിലാണ് ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടിലേക്ക് ഇന്ന് പൊലീസ് സംഘം എത്തിയതെന്നുമായിരുന്നു സഞ്ജീവ് പറഞ്ഞത്. ക്രമസമാധാനം നിലനിര്‍ത്തേണ്ട പൊലീസ് തന്നെ വെല്ലുവിളി നടത്തുന്ന സാഹചര്യമാണുള്ളത്. കോണ്‍ഗ്രസുകാര്‍ പറയുംപോലെ കാര്യങ്ങള്‍ ചെയ്ത് പോകാന്‍ ഇത് രഞ്ജി പണിക്കര്‍ സിനിമയല്ല. ഉത്തരവാദിത്വമില്ലാത്ത പൊലീസ്, നാട്ടില്‍ സമാധാനം സൃഷ്ടിക്കില്ല. അവര്‍ അതിനെ തകര്‍ക്കും. അതിന്റെ ഉദാഹരണമാണ് സിഐ സതീഷും എസ്‌ഐ ഗോകുലുമെന്നും സഞ്ജീവ് പറഞ്ഞിരുന്നു.

ഇന്ന് രാവിലെയായിരുന്നു എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടില്‍ കന്റോണ്‍മെന്റ് പൊലീസ് എത്തിയത്. നന്ദന്റെ അമ്മ മാത്രം വീട്ടില്‍ ഉള്ളപ്പോള്‍ പൊലീസ് എത്തി മോശമായി പെരുമാറിയെന്നും വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു. നേരത്തേ നന്ദനെ എസ്‌ഐ ഗോകുല്‍ ഗോപന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു നന്ദന്റെ വീട്ടില്‍ കന്റോണ്‍മെന്റ് പൊലീസ് എത്തിയത്. എന്നാല്‍ വീട് പരിശോധിക്കാന്‍ പോയിട്ടില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

Content Highlights- P S Sanjeev demanded action against CI Satheesh and SI Gokul. He said the Home Department would be given time until the 10th to take action against the two police officers.

dot image
To advertise here,contact us
dot image