ദുബായിലെ സാലിക്ക് കമ്പനിയുടെ വരുമാനത്തിൽ റെക്കോർഡ് വർദ്ധന

എമിറേറ്റിലെ ജനസംഖ്യാ വര്‍ദ്ധനവ്, വിനോദസഞ്ചാരികളുടെ ഒഴുക്ക് എന്നിവയും വരുമാനത്തില്‍ പ്രതിഫലിച്ചു

dot image

ദുബായിലെ സാലിക്ക് കമ്പനിയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനത്തോളം വരുമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എമിറേറ്റില്‍ ടോള്‍ ഗേറ്റുകളുടെ എണ്ണം കൂട്ടിയത് ഉള്‍പ്പെടെയുളള നടപടികള്‍ വരുമാന വര്‍ദ്ധനവിന് കാരണമായി.

ഈ വര്‍ഷം ആദ്യ പകുതിയിലെ കണക്കുകള്‍ പ്രകാരം 153 കോടി ദിര്‍ഹമാണ് സാലിക്ക് കമ്പനിയുടെ വരുമാനം. ജൂണ്‍ 30 വരെയുള്ള കണക്കുകളാണ് കമ്പനി പുറത്തുവിട്ടത്. ടോള്‍ ഗേറ്റുകളുടെ എണ്ണം കൂടിയതിന് ഒപ്പം തിരക്കേറിയ സമയത്ത് നിരക്ക് കൂട്ടിയതും വരുമാനം വര്‍ദ്ധിക്കാന്‍ കാരണമായി.

എമിറേറ്റിലെ ജനസംഖ്യാ വര്‍ദ്ധനവ്, വിനോദസഞ്ചാരികളുടെ ഒഴുക്ക് എന്നിവയും വരുമാനത്തില്‍ പ്രതിഫലിച്ചു. എമിറേറ്റിലെ മാളുകളുടെ പാര്‍ക്കിംഗ് കൂടി ഏറ്റെടുത്തതിലൂടെയും വരുമാനം കൂടിയിട്ടുണ്ട്. ഇതിനൊപ്പം പിഴയില്‍ നിന്നും 134.3 ദശലക്ഷം ദിര്‍ഹവും വരുമാനം ലഭിച്ചു. ആറ് മാസത്തിനടയില്‍ 318.4 മില്ല്യണ്‍ യാത്രകളാണ് ദുബായിലെ സാലിക് ഗേറ്റുകളിലൂടെ കടന്നുപോയത്. കമ്പനിയുടെ ലാഭത്തില്‍ 41.5 ശതമാനമാണ് ഇക്കാലയളവിലെ വര്‍ദ്ധനവ്. മുഴുവന്‍ ലാഭവും ഓഹരി ഉടമകള്‍ക്ക് കൈമാറാനാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം.

Content Highlights: Salik Reports AED 1.53 billion Revenue in H1 2025

dot image
To advertise here,contact us
dot image