

ഒമാനിലെ ദോഫര്‍ ഗവര്‍ണറേറ്റില്‍ വെച്ച് ഉണ്ടായ വാഹനാപകടത്തില്‍ അധ്യാപികയും അവരുടെ മൂന്ന് മക്കളും അപകടത്തിൽ മരിച്ചു. നാല് പേർക്കും സംഭവ സ്ഥലത്തുവെച്ച് തന്നെ ജീവൻ നഷ്ടമായി. ഇവര്‍ സഞ്ചരിച്ച വാഹനം ഒരു ട്രാക്ടര്‍ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു. എന്നാല്‍ അപകടകാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. ശനിയാഴ്ച നിംര്‍ പ്രദേശത്തുവെച്ചാണ് അപകടം ഉണ്ടായത്.
ഷാലിം വിലായത്ത്, ഹല്ലാനിയത്ത് ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒമാനിയന്‍ പൗരന്മാര്‍ ആണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ മറ്റ് രണ്ട് പേരെ എയര്‍ വിങ് ഹെലികോപ്റ്റര്‍ വഴി സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എന്നിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു എന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ജഅലാന്‍ ബനി ബു അലിയിലേക്ക് കൊണ്ടുപോയി. ജഅലാന്‍ ബാനി ബു അലിയിലെ ദൗഹത്ത് അല്‍ ഇല്‍ം സ്‌കൂളിലെ അധ്യാപകര്‍ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി അധ്യാപക രംഗത്ത് സേവനമനുഷ്ടിച്ച ആളാണെന്ന് ദുഃഖത്തോടെ പറഞ്ഞുകൊണ്ട് സഹപ്രവര്‍ത്തകരും ഭരണസമിതിയും ആദരാഞ്ജലി അര്‍പ്പിച്ചു.
ഖലീഫ് വിനോജ സഞ്ചാര കാലത്ത് ദോഫാറിലേക്കും തിരിച്ചും ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ റോഡ് സുരക്ഷയുടെ പ്രധാന്യം പൊലീസ് പറഞ്ഞു. വാഹനം ഓടിക്കുമ്പോള്‍ ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കുക, നിശ്ചിത വേഗതയില്‍ മാത്രം വാഹനം ഓടിക്കുക, ദീര്‍ഘദൂര യാത്രകളില്‍ മതിയായ വിശ്രമം ഉറപ്പുവരുത്തുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ പൊലീസ് പൊതുജനങ്ങള്‍ക്ക് നല്‍കി. റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും പൊതുജന സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഇത്തരം മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.
Content Highlight: A teacher and her three children were killed, while two others were injured in a road accident in Oman