

ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ ബൗളിങ്ങിനയച്ച് ഇംഗ്ലണ്ട്. ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ഹാരി ബ്രുക് ഇന്ത്യയ്‌ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പര സ്വന്തമാക്കാൻ ഇരുടീമുകൾക്കും ജയം അനിവാര്യമാണ്. ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരം ഇന്ത്യ സ്വന്തമാക്കിയിരുന്നെങ്കിലും രണ്ടാം മത്സരം കൈവിടുകയായിരുന്നു. അതോടെ പരമ്പര 1 - 1 ൽ എത്തുകയും ചെയ്തു.
നിലവിൽ പതിനാല് ഓവറുകൾ അവസാനിക്കുമ്പോൾ വിക്കറ്റുകൾ ഒന്നും തന്നെ നഷ്ടപ്പെടാതെ 86 റൺസിൽ എത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്. ബെൻ ഡാക്കറ്റും ജേക്കബ് ബഥേലുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.
Content highlight: IND vs ENG 3rd ODI England win toss opt to bat India owling first