പ്രവാസികൾക്ക് സുരക്ഷ ഉറപ്പാക്കാൻ ഒമാൻ; സിക് ലീവ്, അൺപെയ്ഡ് ലീവ് ഇൻഷുറൻസ് നാളെ മുതൽ നിർബന്ധം

സാമൂഹിക സംരക്ഷണ നിയമത്തിന്റെയും അതിന്റെ ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ ചരിത്രപരമായ തീരുമാനം

പ്രവാസികൾക്ക് സുരക്ഷ ഉറപ്പാക്കാൻ ഒമാൻ; സിക് ലീവ്, അൺപെയ്ഡ് ലീവ് ഇൻഷുറൻസ് നാളെ മുതൽ നിർബന്ധം
dot image

ഒമാനിൽ സർക്കാർ, പൊതുമേഖല, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാർക്ക് വലിയ ആശ്വാസമേകുന്ന പുതിയ ഇൻഷുറൻസ് പരിരക്ഷ നാളെ മുതൽ പ്രാബല്യത്തിൽ വരുന്നു. അസുഖാവധി (Sick Leave), അസാധാരണ അവധി (Extraordinary/Unpaid Leave) എന്നിവ ഉൾപ്പെടുന്ന ഇൻഷുറൻസ് പരിരക്ഷയാണ് ഒമാൻ ഭരണകൂടം പ്രവാസി ജീവനക്കാർക്ക് നിർബന്ധമാക്കിയത്. സാമൂഹിക സംരക്ഷണ ഫണ്ട് (Social Protection Fund) പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് പ്രവാസികൾക്ക് ഏറെ നിർണ്ണായകമായ ഈ പ്രഖ്യാപനമുള്ളത്.

സാമൂഹിക സംരക്ഷണ നിയമത്തിന്റെയും അതിന്റെ ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ ചരിത്രപരമായ തീരുമാനം. സാമൂഹിക സംരക്ഷണ ഫണ്ടിന്റെ ഡയറക്ടർ ബോർഡിന്റെ പൂർണ്ണമായ അംഗീകാരത്തോടെയാണ് പുതിയ നിർദ്ദേശം ഔദ്യോഗികമായി പുറപ്പെടുവിച്ചത്. ഇതോടെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വത്തിലും സാമൂഹിക സുരക്ഷയിലും വലിയൊരു ചുവടുവെപ്പാണ് ഒമാൻ നടത്തിയിരിക്കുന്നത്.

പുതിയ തീരുമാനപ്രകാരം, സംസ്ഥാന ഭരണസംവിധാനത്തിന് കീഴിലുള്ള വിവിധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഒമാൻ തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരുന്ന മുഴുവൻ സ്വകാര്യ കമ്പനികൾ എന്നിവടങ്ങളിലെല്ലാം ജോലി ചെയ്യുന്ന എല്ലാ ഒമാനി ഇതര ജീവനക്കാർക്കും ഈ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമായിരിക്കും. മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികൾക്ക് ഈ നിയമം ഏറെ പ്രയോജനം ചെയ്യും. പുതിയ തീരുമാനത്തിന് വിരുദ്ധമായി നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും റദ്ദാക്കിയതായും ഒമാൻ സാമൂഹിക സംരക്ഷണ ഫണ്ടിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

Content Highlights: Starting tomorrow, Oman will require employers to provide insurance coverage for sick leave and unpaid leave benefits for expatriate workers. The move is aimed at enhancing worker protection, improving labor welfare, and ensuring greater financial security for employees.

dot image
To advertise here,contact us
dot image