പശ്ചിമേഷ്യന്‍ സംഘര്‍ഷം: കുവൈറ്റില്‍ വീണ്ടും സുരക്ഷാ മുന്നറിയിപ്പ്

അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും എല്ലാവരും പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം: കുവൈറ്റില്‍ വീണ്ടും സുരക്ഷാ മുന്നറിയിപ്പ്
dot image

കുവൈറ്റില്‍ വീണ്ടും ഇറാന്‍ ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രാലയം. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ കുവൈറ്റ് വ്യോമപ്രതിരോധ മന്ത്രാലയം നേരിടുന്നുണ്ടെന്ന് കുവൈറ്റ് ആര്‍മി സ്റ്റാഫ് സ്ഥിതീകരിച്ചു. അതുകൊണ്ട് സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജനങ്ങള്‍ക്ക് മൂന്നറിയിപ്പ് നല്‍കി.

ഇറാന്റെ ആക്രമണത്തെത്തുടര്‍ന്ന് കുവൈറ്റ് വ്യോമ പ്രതിരോധ സേന നിലവില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ നേരിടുകയാണ്. ജനങ്ങള്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍, അവ ശത്രുതാപരമായ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടയുന്നതിന്റെ ഭാഗമാണെന്നും മന്ത്രാലയം എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി. അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും എല്ലാവരും പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാവരും സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരുകയും ജനലുകളില്‍ നിന്നും തുറസ്സായ സ്ഥലങ്ങളില്‍ നിന്നും അകന്നുനില്‍ക്കുകയും വേണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാന്‍ കുവൈറ്റിലെ എണ്ണ-വൈദ്യുതി കേന്ദ്രങ്ങളെ ആക്രമിച്ചത്. ഇതില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യുദ്ധം കടല്‍മാര്‍ഗ്ഗത്തിലേക്കും വ്യാപിക്കുമെന്നാണ് സൂചനകള്‍. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ച നാല് കപ്പലുകള്‍ തടഞ്ഞുവെച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചിരുന്നു. മേഖലയില്‍ രണ്ട് എണ്ണക്കപ്പലുകള്‍ തകര്‍ന്നതായും ഇറാന്‍ അവകാശപ്പെട്ടെങ്കിലും യുഎസ് ഇത് നിഷേധിച്ചിട്ടുണ്ടായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം കടുത്തതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 88 ഡോളറിന് മുകളിലേക്ക് കുതിച്ചുയര്‍ന്നിട്ടുണ്ട്. സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ക്രൂരമായ ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറലും വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: Kuwait has issued another security warning as tensions continue to rise amid the ongoing West Asia conflict

dot image
To advertise here,contact us
dot image