'ഫോട്ടോ പോസ്റ്റ് ചെയ്യാൻ ഇനി ആരുടെയും അനുവാദം കാത്തുനിൽക്കില്ല';അനുപമ ഉദ്ദേശിച്ചത് ആരെ? ചർച്ചയായി പോസ്റ്റ്

'ചില കാര്യങ്ങളൊക്കെ കൈവിട്ടാലെ നമുക്ക് ജീവിതത്തിൽ സമാധാനം കിട്ടുകയുള്ളു. ഇന്ന് എനിക്ക് സമാധാനം ലഭിച്ചിരിക്കുകയാണ്'

'ഫോട്ടോ പോസ്റ്റ് ചെയ്യാൻ ഇനി ആരുടെയും അനുവാദം കാത്തുനിൽക്കില്ല';അനുപമ ഉദ്ദേശിച്ചത് ആരെ? ചർച്ചയായി പോസ്റ്റ്
dot image

നടി അനുപമ പരമേശ്വരന്റെ പുതിയ ഇൻസ്റ്റാ പോസ്റ്റുകളും അതിന് നൽകിയിരിക്കുന്ന ക്യാപ്ഷനുകളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പുതിയ ചർച്ച. നടി കഴിഞ്ഞ ദിവസങ്ങളിലായി ചില ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നു. പതിവ് പോലെ ഇവ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പിന്നാലെ താൻ ഇപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെയും സന്തോഷത്തെയും കുറിച്ച് നടി ക്യാപ്ഷനിൽ കുറിച്ചതും സോഷ്യൽ മീഡിയയിൽ ചർച്ചയായി.

ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തനിക്കിപ്പോൾ ആരുടെയും അനുവാദം കാത്തുനിൽക്കേണ്ടതില്ലെന്നാണ് അനുപമ പറയുന്നത്. 'അപ്രൂവൽ കിട്ടാനും പാട്ട് സെലക്ട് ചെയ്യാനും ആരെങ്കിലും എഴുതിയ ക്യാപ്ഷനും കിട്ടാനുമായി ഇപ്പോൾ എനിക്ക് കാത്തുനിൽക്കേണ്ടി വരുന്നില്ല. അതുകൊണ്ട് തന്നെ പോസ്റ്റിങ് ഇപ്പോൾ കൂടുതൽ രസകരമായി തീർന്നിരിക്കുകയാണ്.

ചില കാര്യങ്ങളൊക്കെ കൈവിട്ടാലെ നമുക്ക് ജീവിതത്തിൽ സമാധാനം കിട്ടുകയുള്ളു. ഇന്ന് എനിക്ക് സമാധാനം ലഭിച്ചിരിക്കുകയാണ്. ഇന്ന് മുതൽ ഞാൻ എന്റെ സ്വന്തം ശബ്ദം തിരഞ്ഞെടുക്കുകയാണ്. ഇനി മുതൽ പേടിയ്‌ക്കോ അനുവാദം വാങ്ങലിനോ ഞാൻ ഇടം നൽകില്ല,' അനുപമ പരമശ്വേരൻ കുറിച്ച്. സോഷ്യൽ മീഡിയയിലെ ഫോളോവേഴ്‌സിനോട് സ്‌നേഹവും നന്ദിയും പ്രകടിപ്പിച്ച അനുപമ നേരത്തെ തനിക്കിത് തുറന്ന് പ്രകടിപ്പിക്കാനുള്ള അനുവാദമില്ലായിരുന്നു എന്നും കൂട്ടിച്ചേർത്തു.

Also Read:

Anupama Parameswaran

അനുപമയുടെ ഈ വാക്കുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയ മാനേജിങ്ങിനെയോ ഏജൻസിയോയോ അല്ലെങ്കിൽ വ്യക്തി ജീവിതത്തിലെ എന്തെങ്കിലും കാര്യത്തെയോ കുറിച്ചാണോ നടി സംസാരിക്കുന്നത് എന്നാണ് പലരും കമന്റുകളിൽ ചോദ്യമുന്നയിക്കുന്നത്. അനുപമയും നടൻ ധ്രുവ് വിക്രമും പ്രണയത്തിലാണെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ആ ബന്ധത്തിലെ വിള്ളലുകൾ ആണോ എന്ന് വരെ ചിലർ കമന്റിൽ സംശയമുന്നയിക്കുന്നുണ്ട്.

അതേസമയം, നിരവധി പേരാണ് അനുപമയ്ക്ക് പിന്തുണയുമായി കമന്റിൽ എത്തിയിരിക്കുന്നത്. രജിഷ് വിജയൻ, പേളി മാണി, ദർശന രാജേന്ദ്രൻ, മൃണാൾ താക്കൂർ, രുക്മിണി വസന്ത്, മീനാക്ഷി ചൗധരി തുടങ്ങിയവരെല്ലാം സ്‌നേഹവും പിന്തുണയുമായി എത്തിയിട്ടുണ്ട്.

Content Highlights: Anupama Parameswaran talks about being free to post in social media. She says that she doesn't have to wait for approval now for posting.

dot image
To advertise here,contact us
dot image