കുരിശിന്റെ വഴി ദൃശ്യാവിഷ്കരണം നടത്തി മസ്കറ്റിലെ ഗാല ഹോളി സ്പിരിറ്റ് കാത്തലിക് ചർച്ച്

ലോകസമാധാനത്തിന് വേണ്ടി പ്രത്യേകം അവതരിപ്പിച്ചതായിരുന്നു ഈ രംഗശില്പം

കുരിശിന്റെ വഴി ദൃശ്യാവിഷ്കരണം നടത്തി മസ്കറ്റിലെ ഗാല ഹോളി സ്പിരിറ്റ് കാത്തലിക് ചർച്ച്
dot image

മസ്കറ്റിലെ ഗാല ഹോളി സ്പിരിറ്റ് കാത്തലിക് ചർച്ചിൽ മലയാളം കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ അൻപതോളം അഭിനയ പ്രതിഭകൾ ചേർന്ന് വിശുദ്ധവാര കുരിശിന്റെ വഴി ദൃശ്യാവിഷ്കരണം നടത്തി. ഫാദർ ജോർജ് വടക്കൂട്, ഫാദർ ഗോഡ് വിൻജോസഫ് എന്നിവരുടെ കാർമികത്വത്തിൽ നടന്ന കുരിശിന്റെ വഴിയിൽ ആയിരങ്ങൾ ഭക്തിയോടെ പങ്കെടുത്തു. ലോകസമാധാനത്തിന് വേണ്ടി പ്രത്യേകം അവതരിപ്പിച്ചതായിരുന്നു ഈ രംഗശില്പം.

പ്രാർത്ഥന കൂട്ടായ്മ കോഡിനേറ്റർ സാബു കുരിയൻ സംവിധാനം ചെയ്ത ദൃശ്യാവിഷ്കരണത്തിൽ ജോണി, സിനി എന്നിവർ മുഖ്യ വേഷങ്ങൾ ചെയ്തു കൂട്ടായ്മ കോർഡിനേറ്റർമാർ പരിപാടികൾക്ക് നേതൃത്വം നൽകി. യേശുക്രിസ്തുവിന്റെ പീഡാനുഭവം മനുഷ്യമനസ്സിലേക്ക് പ്രാർത്ഥനയായി എത്തിച്ച കുരിശിന്റെ വഴിയുടെ ശില്പികൾക്ക് വികാരിയച്ചൻ നന്ദി അർപ്പിച്ചു.

Content Highlights: Way of the Cross Reenacted at Holy Spirit Catholic Church, Gala Muscat

dot image
To advertise here,contact us
dot image