
പ്രവാസി തൊഴിലാളികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിന് 'സമ്പാദ്യ സംവിധാനം' നടപ്പിലാക്കാനൊരുങ്ങി ഒമാന്‍. 2026ല്‍ പ്രാബല്യത്തില്‍ വരാനിരുന്ന സംവിധാനം നിലവില്‍ 2027 ജൂലൈ 19 മുതല്‍ നടപ്പിലാക്കാനാണ് തീരുമാനമെന്ന് പുതുതായി പുറത്തിറക്കിയ റോയല്‍ ഡിക്രിയില്‍ വ്യക്തമാക്കുന്നു. സാമൂഹിക സംരക്ഷണ നിയമത്തിന്റെ പ്രഖ്യാപനം സംബന്ധിച്ച 52/2023 നമ്പര്‍ റോയല്‍ ഡിക്രിയിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് 60/2025 നമ്പര്‍ റോയല്‍ ഡിക്രി പുറപ്പെടുവിച്ചത്.
ഇന്‍ഷൂര്‍ ചെയ്ത പ്രവാസിയുടെ അടിസ്ഥാന വേതനത്തിന്റെ ഒന്‍പത് ശതമാനം പ്രതിമാസം മാറ്റിവയ്ക്കുന്നതാണ് സേവിങ്‌സ് സിസ്റ്റം. പ്രവാസി ജീവനക്കാര്‍ക്കുള്ള സേവനാവസാന ഗ്രാറ്റുവിറ്റിക്ക് പകരമായാണ് സാമൂഹിക സംരക്ഷണ നിയമപ്രകാരമുള്ള സേവിങ്‌സ് സിസ്റ്റം നിലവില്‍ വരുന്നത്. ഒമാനില്‍ നിന്നുള്ളവരല്ലാത്ത തൊഴിലാളികള്‍ക്ക് ഈ സംവിധാനം നിര്‍ബന്ധമാണ്, അടിസ്ഥാന ശമ്പളത്തിന്റെ ഒന്‍പത് ശതമാണ് ഇതിനായി പ്രവാസികള്‍ മാറ്റിവയ്‌ക്കേണ്ടി വരിക.
നിലവിലെ തീരുമാന പ്രകാരം പ്രവാസി തൊഴിലാളികളുടെ തൊഴില്‍ പരിക്കുകളുടെയും, തൊഴില്‍ രോഗങ്ങളുടെയും ഇന്‍ഷുറന്‍സ് ബ്രാഞ്ച് 2026ന് പകരം 2028 ജൂലൈയില്‍ നടപ്പിലാക്കും.
മെഡിക്കല്‍ ലീവ്, ക്യാഷ്വല്‍ ലീവ് ഇന്‍ഷൂറന്‍സുകള്‍ 2025ല്‍ പ്രാബല്യത്തില്‍ വരേണ്ടതിന് പകരം 2026 ജൂലൈയില്‍ ആയിരിക്കും നിലവില്‍ വരിക.
Content Highlight; Oman to Launch Expat Savings Scheme from July 19, 2027