ഓൺലെൻ ഫുഡ് ഡെലിവറി ആപ്പുകളുടെ അമിതകൊള്ളയടി; പുതിയ നിയമങ്ങളുമായി ഒമാൻ

ഒരു ഫുഡ് ഡെലിവറി ആപ്പിലെ വിലകളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ പരാതികളെ തുടർന്നാണ് നടപടി

ഓൺലെൻ ഫുഡ് ഡെലിവറി ആപ്പുകളുടെ അമിതകൊള്ളയടി; പുതിയ നിയമങ്ങളുമായി ഒമാൻ
dot image

ഭക്ഷ്യ വിതരണ വിലയിലെ വർദ്ധനവിനെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്കകളും സർക്കാർ ഇടപെടലിനുള്ള ആവശ്യവും കണക്കിലെടുത്ത് ആപ്പ് അധിഷ്ഠിത ഓൺലെെൻ ഡെലിവറി സേവനങ്ങൾക്കായി ഒരു നിയന്ത്രണ ചട്ടക്കൂട് തയ്യാറാക്കാൻ ഒമാൻ. ​ഗതാ​ഗത,വാർത്താവിനിമയ വിവര സാങ്കേതിക മന്ത്രാലയമാണ് ആപ്പ് അധിഷ്ഠിത ഡെലിവെറി സേവനങ്ങൾക്ക് പുതിയ നിയമങ്ങൾ തയ്യാറാക്കുന്നത്.

വിപണിയിലെ അനാവശ്യ മത്സരങ്ങൾ, വിപണി സാഹചര്യങ്ങൾ, സേവന നിലവാരം ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. മേഖലയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ ആളുകൾക്കും സന്തുലിതാവസ്ഥ, നീതി, സുസ്ഥിരത എന്നിവ ഉറപ്പാക്കാൻ ഈ ചട്ടക്കൂട് ശ്രമിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഒരു ഫുഡ് ഡെലിവറി ആപ്പിലെ വിലകളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ പരാതികളെ തുടർന്നാണ് നടപടി.

Also Read:

ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഇടപെടൽ. എന്നാൽ ആപ്പുകൾ ഈടാക്കുന്ന കമ്മീഷനുകൾ, ഭക്ഷണ വിലകൾ അല്ലെങ്കിൽ ഡെലിവറി ചാർജുകൾ എന്നിവ നിയന്ത്രിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ നരുന്ന തീയതിയും നടപ്പിലാക്കുന്ന രീതിയും ഉടൻ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.

Content Highlights: Oman is introducing new regulations for online delivery services to address excessive charges, improve transparency and strengthen consumer protection.

dot image
To advertise here,contact us
dot image