വിദേശയാത്ര വാ​ഗ്ദാനം ചെയ്ത് പണം കൈപ്പറ്റി, സർവീസ് നൽകിയില്ല; ഒമാനിൽ ട്രാവൽ ഏജൻസിക്കെതിരെ നടപടി

മൂന്ന് യാത്രക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസിൽ നടപടിയുണ്ടായത്

വിദേശയാത്ര വാ​ഗ്ദാനം ചെയ്ത് പണം കൈപ്പറ്റി, സർവീസ് നൽകിയില്ല; ഒമാനിൽ ട്രാവൽ ഏജൻസിക്കെതിരെ നടപടി
dot image

ഒമാനിൽ വിദേശയാത്രാ പാക്കേജുകൾ വാ​ഗ്ദാനം ചെയ്ത് പണം കെെപ്പറ്റിയ കേസിൽ ട്രാവൽ ഏജൻസിക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ സംരക്ഷണ സമിതി. വിദേശയാത്രാ പാക്കേജുകൾ വാ​ഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ ശേഷം സേവനങ്ങൾ നൽകാതെ യാത്രകൾ റദ്ദാക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ട്രാവൽ ഏജൻസി പ്രതിനിധിക്ക് മൂന്ന് മാസം തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. മസ്ക്കറ്റിൽ പ്രവർത്തിക്കുന്ന ട്രാവൽ സ്ഥാപനത്തിൻ്റെ പ്രവർത്തനം ഒരു വർഷത്തേക്ക് നിർത്തിവെക്കാനും കോടതി ഉത്തരവിട്ടു.

പ്രതിക്ക് 900 ഒമാനി റിയാൽ പിഴയും ചുമത്തിയിട്ടുണ്ട്. മൂന്ന് യാത്രക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസിൽ നടപടിയുണ്ടായത്. വിമാന ടിക്കറ്റ്, ഹോട്ടൽ താമസം, വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാ സൗകര്യം എന്നിവ ഉൾപ്പെടുന്ന പാക്കേജുകളാണ് സ്ഥാപനം വാ​ഗ്ദാനം നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളിൽ നിന്ന് പണം കെെപ്പറ്റിയെങ്കിലും വാ​ഗ്ദാനം ചെയ്ത സേവനങ്ങൾ നൽകിയില്ലെന്നുമായിരുന്നു പരാതി.

യാത്രക്കാരെ മുൻകൂട്ടി അറിയിക്കാതെ യാത്രകൾ റദ്ദാക്കിയതും പരാതിക്ക് കാരണമായി. കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ച കോടതി, ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനത്തിന്റെ പ്രവർത്തനം ഒരു വർഷത്തേക്ക് നിർത്തിവെക്കാനും ഉത്തരവിട്ടു.

Content Highlights: Authorities in Oman have taken action against a travel agency accused of collecting payments for overseas travel services without providing the promised services.

dot image
To advertise here,contact us
dot image