ചേരാനല്ലൂര്‍ വാഹനാപകട കേസ്: അഡീഷണല്‍ ജഡ്ജിക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

അദ്ദേഹം ജുഡീഷ്യല്‍ ഓഫീസര്‍ അല്ലേയെന്നും ഹൈക്കോടതി

ചേരാനല്ലൂര്‍ വാഹനാപകട കേസ്: അഡീഷണല്‍ ജഡ്ജിക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
dot image

കൊച്ചി: ചേരാനല്ലൂര്‍ അപകടക്കേസില്‍ 17കാരന്റെ പിതാവും വാഹന ഉടമയുമായ അഡീഷണല്‍ ജഡ്ജി താത്കാലിക ആശ്വാസം. കേസില്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.മൂന്‍ക്കൂര്‍ ജാമ്യപേക്ഷ പരിഗണിച്ച കോടതി താത്കാലികമായി ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞു. ജഡ്ജി അന്വേഷണവുമായി സഹകരിക്കുന്നുണ്ടല്ലോ കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു. അദ്ദേഹം ജുഡീഷ്യല്‍ ഓഫീസര്‍ അല്ലേയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്റെ ഭാഗമായി ജഡ്ജി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ജഡ്ജിയുടെ മൂന്‍കൂര്‍ ജാമ്യത്തെ ജയബാലകൃഷ്ണന്റെ കുടുംബം എതിര്‍ത്തു. കേസില്‍ നീതി നടപ്പായില്ലെന്നാണ് കുടുംബത്തിൻ്റെ പ്രതികരണം. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമങ്ങള്‍ ജഡ്ജി നടത്തുന്നുണ്ടെന്നും അങ്ങനെയാണ് കേസ് ഹൈക്കോടതിയില്‍ എത്തിയതെന്നും കുടുംബം ആരോപിച്ചു. ഗസറ്റഡ് റാങ്കിന് മുകളിലുള്ള വ്യക്തിയാണ് ജഡ്ജി. അതിനാലാണ് നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്. ജഡ്ജി കേസില്‍ നിന്ന് ഊരിപോരാനുള്ള സകല തന്ത്രങ്ങളും പയറ്റുന്നുണ്ട്. ഞങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്നും ജയബാലകൃഷ്ണന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

മകന്‍ കാറുമായി പുറത്തുപോയത് തന്റെ അറിവോടെയല്ലെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ജഡ്ജിയുടെ വാദം. ക്രൈം ബ്രാഞ്ച് ജഡ്ജിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടിയതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ജഡ്ജി ഹൈക്കോടതിയെ സമീപിച്ചത്. മകന്‍ വഹനം എടുത്തത് അറിയില്ലെന്നും താന്‍ വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ജഡ്ജി ജാമ്യാപേക്ഷയില്‍ വാദിച്ചു. വാഹന ഉടമ ആയതുകൊണ്ട് മാത്രം തനിക്കെതിരെ കേസെടുക്കാനാകില്ലെന്നും ജഡ്ജി പറഞ്ഞു.

Content Highlights: The Kerala High Court has granted relief to an additional judge in the Cheranalloor road accident case by staying his arrest. The order has drawn attention to the ongoing legal proceedings.

dot image
To advertise here,contact us
dot image