സ്വകാര്യ സ്‌കൂളുകളിലെ പുതിയ അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍; നടപടി ആരംഭിച്ച് കുവൈറ്റ്

മെയ് 21-നകം ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം.

സ്വകാര്യ സ്‌കൂളുകളിലെ പുതിയ അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍; നടപടി ആരംഭിച്ച് കുവൈറ്റ്
dot image

കുവൈറ്റില്‍ സ്വകാര്യ സ്‌കൂളുകളിലെ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ നടപടികളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു. ഇതു പ്രകാരം നിലവിലുളള വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ ഈ മാസം 21ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇതു സംബന്ധിച്ച നിര്‍ദ്ദേശം രക്ഷിതാക്കളെ മുന്‍കൂട്ടി അറിയിക്കണമെന്നും സ്‌കൂളുകള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

കുവൈറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിലെ നിലവിലെ വിദ്യാര്‍ത്ഥികളുടെ റീ-രജിസ്‌ട്രേഷന്‍ മെയ് 21 വ്യാഴാഴ്ചയോടെ അവസാനിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. മെയ് 21-നകം ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. അല്ലാത്ത പക്ഷം അടുത്ത അധ്യയന വര്‍ഷം അതേ വിദ്യാലയത്തില്‍ തന്നെ പ്രവേശനം നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ടായിരിക്കില്ല. നിശ്ചിത രജിസ്‌ട്രേഷന്‍ ഫീസ് അടച്ചാല്‍ മാത്രമേ പ്രവേശനം ഔദ്യോഗികമായി ഉറപ്പാക്കാന്‍ കഴിയൂ എന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, രജിസ്‌ട്രേഷന്‍ തീയതികളെക്കുറിച്ച് രക്ഷിതാക്കളെ എസ്.എം.എസ്, ഇമെയില്‍, വെബ്സൈറ്റ് എന്നിവ വഴിയോ കത്തുകള്‍ വഴിയോ മുന്‍കൂട്ടി അറിയിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, പുതിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 29 വരെ തുടരും. വിദേശത്ത് നിന്ന് പുതുതായി എത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള ചില പ്രത്യേക വിഭാഗങ്ങള്‍ക്ക്, മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ 2027 മാര്‍ച്ച് അവസാനം വരെ പ്രവേശനം നേടാന്‍ അവസരമുണ്ട്. എന്നാല്‍ ഫാമിലി വിസിറ്റ് വിസ, കൊമേഴ്ഷ്യല്‍ വിസ, താല്‍ക്കാലിക താമസാനുമതി എന്നിവയില്‍ രാജ്യത്ത് കഴിയുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ രജിസ്‌ട്രേഷന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

Content Highlights: Kuwait has initiated the registration process for students in private schools for the upcoming academic year, as education authorities begin early preparations.

dot image
To advertise here,contact us
dot image