യുഎഇയിൽ യുവതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ദുരുപയോ​ഗിച്ചു; പ്രവാസി യുവാവിന് ശിക്ഷ വിധിച്ച് കോടതി

സൈബര്‍ ക്രൈം വിഭാഗം പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ യുവതിയുടെ പരാതി പൂര്‍ണ്ണമായും ശരിയാണെന്ന് കണ്ടെത്തിയിരുന്നു

യുഎഇയിൽ യുവതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ദുരുപയോ​ഗിച്ചു; പ്രവാസി യുവാവിന് ശിക്ഷ വിധിച്ച് കോടതി
dot image

യുഎഇയില്‍ ബന്ധുവായ യുവതിയുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും മോശമായ രീതിയില്‍ വ്യക്തിഹത്യ നടത്തുകയും ചെയ്ത കേസില്‍ പ്രവാസി യുവാവിന് 3,000 ദിര്‍ഹം പിഴ ചുമത്തി കോടതി. തന്നെയും പിതാവിനെയും അപമാനിക്കാനും സമൂഹമധ്യത്തില്‍ മോശക്കാരാക്കി ചിത്രീകരിക്കാനും ബോധപൂര്‍വ്വം ശ്രമിച്ചു എന്ന യുവതിയുടെ പരാതിയിലാണ് നടപടി. തന്റെയോ പിതാവിന്റെയോ യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് പ്രതി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്ന് യുവതി കോടതിയില്‍ വ്യക്തമാക്കി.

സൈബര്‍ ക്രൈം വിഭാഗം പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ യുവതിയുടെ പരാതി പൂര്‍ണ്ണമായും ശരിയാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം തന്റെ ഫോണിന്റെ പാസ്വേഡ് അറിയാവുന്ന യുവതി തന്നെയാണ് സ്വന്തം ചിത്രങ്ങള്‍ തന്റെ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തതെന്ന വാദമാണ് പ്രതി കോടതിയില്‍ ഉന്നയിച്ചത്. ഈ വാദങ്ങള്‍ തള്ളിയ കോടതി യുവാവിനെതിരെ കൃത്യമായ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കി ശിക്ഷ വിധിക്കുകയായിരുന്നു.

Content Highlights: A UAE court has sentenced an expatriate after he was found guilty of misusing a woman’s images on social media platforms, highlighting strict cybercrime laws in the country.

dot image
To advertise here,contact us
dot image