ഡിജിറ്റല്‍ ബാങ്കിങ് തട്ടിപ്പുകള്‍ക്കെതിരെ നിയമവുമായി ബഹ്റൈൻ; പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു

ബഹ്റൈനില്‍ ഡിജിറ്റല്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ മേഖലയില്‍ നടപടി ശക്തമാക്കുന്നത്

ഡിജിറ്റല്‍ ബാങ്കിങ് തട്ടിപ്പുകള്‍ക്കെതിരെ നിയമവുമായി ബഹ്റൈൻ; പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു
dot image

ബഹ്റൈനില്‍ ഡിജിറ്റല്‍ ബാങ്കിങ് തട്ടിപ്പുകള്‍ക്കെതിരെ കടുത്ത നിയമ നടപടികള്‍ക്ക് നീക്കം. ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ അനധികൃതമായി കൈവശം വയ്ക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും ജയില്‍ ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും ബാങ്കിംഗ് മേഖലയിലെ വിശ്വാസം സംരക്ഷിക്കാനുമാണ് പുതിയ നിര്‍ദ്ദേശം.

ബഹ്റൈനില്‍ ഡിജിറ്റല്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ മേഖലയില്‍ നടപടി ശക്തമാക്കുന്നത്. ബാങ്ക് കാര്‍ഡ് വിവരങ്ങളോ ഇലക്ട്രോണിക് പേയ്‌മെന്റ് ഡാറ്റയോ നിയമവിരുദ്ധമായി കൈവശം വയ്ക്കുകയോ മറ്റൊരാള്‍ക്ക് കൈമാറുകയോ ചെയ്യുന്നവര്‍ക്കെര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കണമെന്നാണ് എംപി ഡോ. അലി അല്‍ നുഐമി പാര്‍ലെമെന്റില്‍ അവതരിപ്പിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നത്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ക്രൈംസ് നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. ഡിജിറ്റല്‍ പേയ്‌മെന്റ് വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് കുറഞ്ഞത് ആറുമാസം തടവും പിഴയും നല്‍കണം. സാമ്പത്തിക തട്ടിപ്പുകള്‍ നടന്നാല്‍ കുറഞ്ഞത് ഒരു വര്‍ഷം തടവ് ശിക്ഷയും ഉറപ്പാക്കണം.

ബാങ്ക് കാര്‍ഡ് നമ്പറുകള്‍, രഹസ്യ പാസ്വേഡുകള്‍, ഇലക്ട്രോണിക് പേയ്‌മെന്റ് വിവരങ്ങള്‍ തുടങ്ങിയ സെന്‍സിറ്റീവ് ഡാറ്റ അനധികൃതമായി പ്രചരിപ്പിക്കുന്നവര്‍ക്കും ഇതേ ശിക്ഷ ബാധകമാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ജനങ്ങളുടെ ബാങ്കിങ് വിവരങ്ങള്‍ സംരക്ഷിക്കുകയും സാമ്പത്തിക ഇടപാടുകളിലെ വിശ്വാസം നിലനിര്‍ത്തുകയും ചെയ്യുന്നതിന് ഇത്തരം ഭേദഗതികള്‍ നിര്‍ണായകമാണെന്നും ഡോ. അല്‍ നുഐമി വ്യക്തമാക്കി. പാര്‍മെന്റില്‍ അവതരിപ്പിച്ച ഭേദഗതി ബില്‍ ഇപ്പോള്‍ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതിയുടെ പരിഗണനയിലാണ്.

Content Highlights: Bahrain has presented a new bill in Parliament to combat increasing digital banking frauds. The proposed legislation focuses on improving cybersecurity and protecting customers from online financial crimes.

dot image
To advertise here,contact us
dot image