

അർജന്റീനൻ ഫുട്‌ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണക്കിടെ കോടതിയിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഡോക്ടർ. മുൻപ് താരത്തെ ചികിത്സിച്ചിരുന്ന ഡോക്ടർ മാരിയൊ ഷിറ്ററാണ് വെളിപ്പെടുത്തൽ നടത്തിയത്.
മരിക്കുന്നതിന് രണ്ടുദിവസം മുൻപ് മൂത്രതടസ്സത്തിനുള്ള മരുന്ന് നൽകിയിരുന്നെങ്കിൽ മറഡോണയുടെ ആരോഗ്യത്തിൽ വലിയ മാറ്റമുണ്ടാകുമായിരുന്നെന്നും മരണം ഒഴിവാക്കാൻ കഴിയുമായിരുന്നെന്നും ഷിറ്റർ പറഞ്ഞു.
മറഡോണയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയതും ഷിറ്ററായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ പങ്കെടുത്ത മറ്റൊരു ഡോക്ടറായ കാർലോസ് കാസിനെല്ലിയും കഴിഞ്ഞ ആഴ്ച സമാനമായ മൊഴി നൽകിയിരുന്നു. 2020 നവംബർ 25-നാണ് മാറഡോണ മരിച്ചത്.
content highlights: diego-maradona-death-trial-doctor-statement