കുവൈറ്റിൽ വേനൽച്ചൂട് ശക്തമാകുന്നു; വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള പ്രവര്‍ത്തന നിയന്ത്രണം നിലവിൽ വന്നു

സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മിക്ക ഫാക്ടറികളും ജോലി സമയം പുനക്രമീകരിച്ച് സഹകരണം അറിയിച്ചിട്ടുണ്ട്

കുവൈറ്റിൽ വേനൽച്ചൂട് ശക്തമാകുന്നു; വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള പ്രവര്‍ത്തന നിയന്ത്രണം നിലവിൽ വന്നു
dot image

കുവൈറ്റില്‍ വേനല്‍ച്ചൂട് ശക്തമായതോടെ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള പ്രവര്‍ത്തന നിയന്ത്രണം ഇന്ന് മുതല്‍ നിലവില്‍ വന്നു. ഇതിന്റെ ഭാഗമായി രാവിലെ 11 മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ ഫാക്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി ഗ്രിഡിലെ അമിതഭാരം കുറച്ച് ലോഡ് ഷെഡ്ഡിംഗ് പോലുള്ള സാഹചര്യം ഒഴിവാക്കുകയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം.

സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മിക്ക ഫാക്ടറികളും ജോലി സമയം പുനക്രമീകരിച്ച് സഹകരണം അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ മിതത്വം പാലിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Content Highlights: Summer temperatures are rising sharply across Kuwait, prompting authorities to enforce new operational restrictions for industrial establishments.

dot image
To advertise here,contact us
dot image