വെടിക്കെട്ട് ഫിഫ്റ്റിയുമായി അലനും ഗ്രീനും രഘുവൻഷിയും; GT ക്കെതിരെ KKR ന് കൂറ്റൻ സ്കോർ

ഗുജറാത്ത് ടൈറ്റന്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കൂറ്റന്‍ വിജയലക്ഷ്യം

വെടിക്കെട്ട് ഫിഫ്റ്റിയുമായി അലനും ഗ്രീനും രഘുവൻഷിയും; GT ക്കെതിരെ KKR ന് കൂറ്റൻ സ്കോർ
dot image

ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കൂറ്റന്‍ വിജയലക്ഷ്യം. ഗുജറാത്തിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഫിന്‍ അലന്‍റെയും അംഗ്രിഷ് രഘുവംശിയുടെയും കാമറൂണ്‍ ഗ്രീനിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തു.

35 പന്തില്‍ 93 റണ്‍സെടുത്ത ഫിന്‍ അലനാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. അംഗ്രിഷ് രഘുവംശി 44 പന്തില്‍ 82 റണ്‍സെടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 28 പന്തില്‍ 52 റണ്‍സെടുത്തു. ഗുജറാത്തിനായി മുഹമ്മദ് സിറാജും സായ് കിഷോറും ഓരോ വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ജയിച്ചാൽ ഗില്ലിനും സംഘത്തിനും പ്ലേ ഓഫ് ഉറപ്പിക്കാം.

content highlights: kkr-vs-gt-ipl-2026-finn-allen-raghuvanshi-green-fifties

dot image
To advertise here,contact us
dot image