ഡോ. പിവി ചെറിയാന്റെ നിര്യാണത്തിൽ സെവൻ ആർട്ട്സ് കൾച്ചറൽ ഫോറം അനുശോചിച്ചു

തന്റെ മുന്നിൽ സഹായം തേടിയെത്തുന്ന ഏതൊരു വ്യക്തിയെയും വെറുംകയ്യോടെ മടക്കി അയക്കാത്ത കരുണയുടെ ഉറവിടമായിരുന്നു ഡോക്ടറെന്ന് യോഗം വിലയിരുത്തി

ഡോ. പിവി ചെറിയാന്റെ നിര്യാണത്തിൽ സെവൻ ആർട്ട്സ് കൾച്ചറൽ ഫോറം അനുശോചിച്ചു
dot image

ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിലെ നിറസാന്നിധ്യവും രോഗികൾക്കും അശരണർക്കും എന്നും ഒരു കൈത്താങ്ങുമായിരുന്ന ഡോ. പിവി ചെറിയാന്റെ നിര്യാണത്തിൽ സെവൻ ആർട്ട്സ് കൾച്ചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി. അദ്ല്യ ഓറ ആർട്സിൽ കൂടിയ യോഗത്തിലാണ് സംഘടന അനുശോചനം അറിയിച്ചത്. കേവലം ഒരു ഡോക്ടർ എന്നതിനപ്പുറം ഇന്ത്യൻ സമൂഹത്തിനും ബഹ്‌റൈൻ രാജ്യത്തിനും അദ്ദേഹം നൽകിയ വിലയേറിയ സേവനങ്ങളെ യോഗത്തിൽ പങ്കെടുത്തവർ കൃതജ്ഞതയോടെ ഓർമ്മിച്ചു.

തന്റെ മുന്നിൽ സഹായം തേടിയെത്തുന്ന ഏതൊരു വ്യക്തിയെയും വെറുംകയ്യോടെ മടക്കി അയക്കാത്ത കരുണയുടെ ഉറവിടമായിരുന്നു ഡോക്ടറെന്ന് യോഗം വിലയിരുത്തി. മലയാളി സംഘടനകളുടെയും പ്രവാസി സമൂഹത്തിന്റെയും പൊതുവേദികളിൽ എപ്പോഴും സജീവമായി ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം പ്രവാസി മലയാളി സമൂഹത്തിന് തീരാനഷ്ടവും വലിയ വേദനയുമാണ് സമ്മാനിച്ചതെന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.

സെവൻ ആർട്സ് കൾച്ചറൽ ഫോറം പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിലാണ് അനുശോചന യോഗം ചേർന്നത്. ചെയർമാൻ മനോജ് മയ്യന്നൂർ, ജനറൽ സെക്രട്ടറി ബൈജു മലപ്പുറം, രക്ഷാധികാരി എംസി പവിത്രൻ, ട്രഷറർ തോമസ് ഫിലിപ്പ്, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ് എന്നിവർ സംസാരിച്ചു.

Content Highlights: Seven Arts Cultural Forum condoled the demise of Dr. P.V. Cherian. Members remembered his contributions and expressed their sorrow over his passing.

dot image
To advertise here,contact us
dot image