ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ 20-ാം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

ഇടവകയുടെ 20-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നിരവധി പേരാണ് ലോഗോ രൂപകൽപ്പന ചെയ്ത് മത്സരത്തിലേക്ക് അയച്ചിരുന്നത്

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ 20-ാം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
dot image

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ 20-ാം ജൂബിലി ആഘോഷങ്ങളുടെ അനൗപചാരിക ഉദ്ഘാടനവും ഔദ്യോഗിക ജൂബിലി ലോഗോയുടെ പ്രകാശനവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. വികാരിയുടെ നേതൃത്വത്തിൽ നടന്ന വിശുദ്ധ ആരാധനയ്ക്ക് ശേഷമാണ് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങുകൾ പള്ളിയിൽ വെച്ച് നടന്നത്.

ഇടവകയുടെ 20-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നിരവധി പേരാണ് ലോഗോ രൂപകൽപ്പന ചെയ്ത് മത്സരത്തിലേക്ക് അയച്ചിരുന്നത്. ഇടവകാംഗങ്ങളിൽ നിന്ന് ലഭിച്ച വിവിധ ഡിസൈനുകളിൽ നിന്ന് തെരഞ്ഞെടുത്ത ഏറ്റവും മികച്ച ഔദ്യോഗിക ജൂബിലി ലോഗോയാണ് ചടങ്ങിൽ വെച്ച് പുറത്തിറക്കിയത്. ഇടവക വികാരി റവ. അനീഷ് സാമുവൽ ജോണും ഇടവക വൈസ് പ്രസിഡന്റ് സുദിൻ എബ്രഹാമും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.

മത്സരത്തിൽ പങ്കെടുത്തു ജൂബിലി ആഘോഷങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ട ലോഗോ രൂപകൽപ്പന ചെയ്ത ബിജു ജോർജ്ജ് (ബുദയ്യ ഏരിയ) സെന്റ് പോൾസ് മാർത്തോമ്മ ഇടവക കമ്മിറ്റിയും വിശ്വാസികളും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.

അതോടൊപ്പം തന്നെ, ഏറെ ആവേശപൂർവ്വം ഈ മത്സരത്തിൽ പങ്കെടുത്തു തങ്ങളുടെ സർഗ്ഗാത്മകമായ ലോഗോ ഡിസൈനുകൾ സമർപ്പിച്ച മറ്റെല്ലാ കലാകാരന്മാർക്കും ഇടവക ഭാരവാഹികൾ സ്നേഹപൂർവമായ നന്ദിയും അഭിനന്ദനങ്ങളും രേഖപ്പെടുത്തി. ദൈവാനുഗ്രഹത്താൽ മുന്നോട്ടുള്ള ഈ ജൂബിലി വർഷാഘോഷങ്ങൾ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും വലിയൊരു സാക്ഷ്യമായി മാറട്ടെയെന്ന് ചടങ്ങിൽ പങ്കെടുത്തവർ പ്രാർത്ഥനയോടെ ആശംസിച്ചു.

Content Highlights: The St. Paul’s Marthoma Parish in Bahrain has started celebrations for its 20th jubilee. The anniversary programmes will include various religious and community events marking two decades of service and fellowship.

dot image
To advertise here,contact us
dot image