ഡോ. പിവി ചെറിയാന് അനുശോധനം അർപ്പിച്ച് ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ

സാധാരണക്കാരായ പ്രവാസികൾക്ക് എന്നും താങ്ങായിരുന്ന ഡോക്ടറുടെ വേർപാട് ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി.

ഡോ. പിവി ചെറിയാന് അനുശോധനം അർപ്പിച്ച് ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ
dot image

ബഹ്റൈനിലെ ആതുരസേവന രംഗത്തെ ജനകീയ മുഖവും പ്രവാസികളുടെ പ്രിയങ്കരനുമായിരുന്ന ഡോ. പിവി ചെറിയാന്റെ നിര്യാണത്തിൽ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു. അദ്‌ലിയ ഔറ ആർട്സ് സെന്ററിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു ദേവാഞ്ജനം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ ജോയിന്റ് സെക്രട്ടറി സിജി തോമസ് പരിപാടികൾ നിയന്ത്രിച്ചു.

ഡോ. പിവി ചെറിയാൻ പ്രവാസി സമൂഹത്തിന് നൽകിയ നിസ്വാർത്ഥമായ ആതുരസേവനങ്ങളെയും അദ്ദേഹത്തിന്റെ മാനവിക മൂല്യങ്ങളെയും അനുസ്മരിച്ചുകൊണ്ട് സുഭാഷ് തോമസ് യോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. സാധാരണക്കാരായ പ്രവാസികൾക്ക് എന്നും താങ്ങായിരുന്ന ഡോക്ടറുടെ വേർപാട് ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി.

ചടങ്ങിൽ രക്ഷാധികാരി വർഗീസ് മോഡിയിൽ, ട്രഷറർ വിനീത് വിപി, വൈസ് പ്രസിഡന്റ് മോൻസി ബാബു, ജോയിന്റ് ട്രഷറർ അനിൽ കുമാർ, ലേഡീസ് വിംഗ് സെക്രട്ടറി ലിബി ജെയ്സൺ, ഓഡിറ്റർ ഫിന്നി എബ്രഹാം, ജനറൽ കൺവീനർ ബിബിൻ മാടത്തേത്, മെഡിക്കൽ കോർഡിനേറ്റർ റോബിൻ ജോർജ് എന്നിവർ സംസാരിച്ചു.

അഞ്ചു വിഷ്ണു, മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജു നായർ, എന്റർടെയ്ൻമെന്റ് സെക്രട്ടറി ബിജിൻ, സീനിയർ എക്സിക്യൂട്ടീവ് അംഗം ഷീലു വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിമിലിയ, നൗഫൽ, ബിനു കോന്നി, ജെയ്സൺ വർഗീസ്, ശ്രീജിത്ത് നായർ, സജീഷ് പന്തളം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഡോ. പിവിചെറിയന്റെ സ്മരണയ്ക്ക് മുന്നിൽ പ്രാർത്ഥനയും മൗനാചരണവും നടത്തിയ ശേഷമാണ് യോഗം സമാപിച്ചത്.

Content Highlights: The Bahrain Pathanamthitta District Pravasi Association expressed condolences and paid tribute to Dr. P.V. Cherian. Members remembered his contributions and shared their grief over his passing.

dot image
To advertise here,contact us
dot image