ശ്രദ്ധിക്കുക; കൊളസ്‌ട്രോളിന്റെയും രക്തസമ്മര്‍ദ്ദത്തിന്റെയും ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം

ഉയര്‍ന്ന കൊളസ്‌ട്രോളിന്റെയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെയും ലക്ഷണങ്ങള്‍, കാരണങ്ങള്‍, ഹൃദയാഘാത സാധ്യതകള്‍, ചികിത്സ എന്നിവയുള്‍പ്പെടെ അറിയേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കുക; കൊളസ്‌ട്രോളിന്റെയും രക്തസമ്മര്‍ദ്ദത്തിന്റെയും ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം
dot image

ഉയര്‍ന്ന കൊളസ്‌ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തമ്മിലുള്ള വ്യത്യാസവും ഇവമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും പലപ്പോഴും തെറ്റായ രോഗനിര്‍ണയങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഹൃദ്രോഗ വിദഗ്ധര്‍ പറയുന്നു. കാരണം ഈ രണ്ട് അവസ്ഥകളും ലക്ഷണങ്ങളൊന്നും കാണിക്കാതെ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നുണ്ട്.

മയോ ക്ലിനിക്കിന്റെ റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉളളവരില്‍ ധമനികളുടെ ഭിത്തികളില്‍ രക്തം തള്ളുന്നതിന്റെ ശക്തി എപ്പോഴും വളരെ ഉയര്‍ന്നതായിരിക്കുമെന്നാണ് പറയുന്നത്. മറുവശത്ത്, കൊളസ്‌ട്രോള്‍ എന്നത് രക്തപ്രവാഹത്തിലൂടെ സഞ്ചരിക്കുന്ന ഒരു മെഴുക് പോലുള്ള വസ്തുവാണ്. 'മോശം' എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടുതലാണെങ്കില്‍ ധമനികളുടെ ഭിത്തികളില്‍ പ്ലാക്ക് പറ്റിപ്പിടിച്ചിരിക്കാനിടയാകുന്നു.

cholesterol and blood pressure

Also Read:

രണ്ടും വ്യത്യസ്ത അവസ്ഥകളാണ്

ഉയര്‍ന്ന കൊളസ്‌ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദ്രോഗമോ പക്ഷാഘാതമോ ഉണ്ടാകുന്നതിന് ഏറ്റവും ശക്തമായ രണ്ട് കാരണങ്ങളാണ്. ഇവ രണ്ടും ശരീരത്തില്‍ ഉണ്ടാകുന്ന ആഘാതം വ്യത്യസ്തമാണ്. അതുപോലെ തന്നെ ഓരോന്നിനും രോഗനിര്‍ണയം നടത്താനും ചികിത്സിക്കാനുമുള്ള മാര്‍ഗങ്ങളും വ്യത്യസ്തമാണ്.

രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഹൃദയത്തെ എങ്ങനെ ബാധിക്കുന്നു

ഉയര്‍ന്ന കൊളസ്‌ട്രോള്‍ സാധാരണയായി മോശം കൊളസ്‌ട്രോള്‍ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇത് ധമനികളുടെ അകത്തുള്ള ഭിത്തികളില്‍ അടിഞ്ഞുകൂടുകയും കൊഴുപ്പ് നിക്ഷേപം (പ്ലേക്കുകള്‍ ) അടിഞ്ഞുകൂടുകയും ചെയ്യുന്നു. കാലക്രമേണ ഈ കൊഴുപ്പ് നിക്ഷേപം ധമനികള്‍ ഇടുങ്ങിയതോ അടഞ്ഞതോ ആക്കി മാറ്റുന്നു. ഇത് രക്തയോട്ടം കുറയാനിടയാക്കുന്നു. ഇങ്ങനെ സംഭവിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം, പെരിഫറല്‍ ആര്‍ട്ടറി ഡിസീസ്(PAD) എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

cholesterol and blood pressure

Also Read:

അതേസമയം ധമനികളിലൂടെ ഒഴികുന്ന രക്തത്തിന്റെ മര്‍ദ്ദം സ്വീകാര്യമായ അളവിനേക്കാള്‍ സ്ഥിരമായി കൂടിയിരിക്കുമ്പോഴാണ് അതിനെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (ഹൈപ്പര്‍ ടെന്‍ഷന്‍) എന്ന് പറയുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ ഇടയാക്കില്ല. എങ്കിലും സ്ഥിരമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ധമനികളുടെ ഭിത്തിയില്‍ സമ്മര്‍ദ്ദം വര്‍ധിക്കുകയും അധിക പിരിമുറുക്കം ഉണ്ടാക്കുകയും കാലക്രമേണ ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും കേടുപാടുകള്‍ വരുത്തുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.

കൊളസ്‌ട്രോളിനും രക്തസമ്മര്‍ദ്ദത്തിനും കാരണം

കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ പലപ്പോഴും ജനിതക ശാസ്ത്രം, കൊഴുപ്പ് കൂടുതലുളള ഭക്ഷണക്രമം, പുകവലി അല്ലെങ്കില്‍ പ്രമേഹം, തൈറോയിഡ് തകരാറുകള്‍ തുടങ്ങിയ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം രക്ത സമ്മര്‍ദ്ദം ജീവിതശൈലീ ഘടകങ്ങളുമായി ബന്ധപ്പെട്ടേക്കാം. ഒരു രോഗിയില്‍ത്തന്നെ പലപ്പോഴും ഇവ രണ്ടും ഒരുമിച്ച് പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്.

cholesterol and blood pressure

Also Read:

പരിശോധനകള്‍

രക്തസമ്മര്‍ദ്ദ പരിശോധന ലളിതമായ ഒരു കഫ് റീഡിംഗ് ഉപയോഗിച്ചാണ് അളക്കുന്നത്. ഇത് എളുപ്പത്തില്‍ ചെയ്യാവുന്ന പരിശോധനയാണ്. എന്നാല്‍ കൊളസ്‌ട്രോളിന് രക്തപരിശോധനയാണ് നടത്തുന്നത്.

ഒരു രോഗിക്ക് ഇവ രണ്ടും ഉണ്ടെങ്കില്‍

ഒരു രോഗിക്ക് രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഒരുപോലെ ഉണ്ടാകാം. ഇവരണ്ടും ഒന്നിച്ച് ചേര്‍ന്ന് കൊറോണറി ഹൃദ്രോഗം മൂലമുള്ള മരണസാധ്യത ഉണ്ടാകാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഇവ രണ്ടും ജീവിതകാലം മുഴുവന്‍ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇടയ്ക്കിടെ പരിശോധനകള്‍ നടത്തേണ്ടതും ഡോക്ടറെ കാണേണ്ടതും വളരെ അത്യാവശ്യമാണ്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് വളരെ അത്യാവശ്യമാണ്)

Content Highlights : Essential information regarding high cholesterol and high blood pressure, including symptoms, causes, risks of heart attack, and treatment.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image