ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ധാരണ; ബഹ്‌റൈനിൽ സന്ദർശനം നടത്തി ഡോ. എസ് ജയശങ്കർ

അഞ്ച് ദിവസത്തെ ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ബഹ്‌റൈനിലെത്തിയത്.

ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ധാരണ; ബഹ്‌റൈനിൽ സന്ദർശനം നടത്തി ഡോ. എസ് ജയശങ്കർ
dot image

ഔദ്യോഗിക ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ബഹ്റൈനിലെത്തി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ മനാമയിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക കൂടിക്കാഴ്ച നടന്നത്.

ബഹ്‌റൈനിൽ താമസിക്കുന്ന പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ബഹ്‌റൈൻ ഭരണകൂടം സ്വീകരിച്ചുവരുന്ന മികച്ച നടപടികൾക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രി ആത്മാർത്ഥമായ നന്ദി അറിയിച്ചു. ലക്ഷക്കണക്കിന് വരുന്ന പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ബഹ്‌റൈൻ സർക്കാർ നൽകുന്ന നിരന്തരമായ പിന്തുണയെയും കരുതലിനെയും ഇന്ത്യ ഏറെ അഭിനന്ദിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിവിധ വികസന മേഖലകൾ എന്നിവയിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച ചെയ്തു. പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സുപ്രധാന സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും പരസ്പരം അഭിപ്രായങ്ങൾ പങ്കുവെച്ചു. അഞ്ച് ദിവസത്തെ ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ബഹ്‌റൈനിലെത്തിയത്.

Content Highlights:

dot image
To advertise here,contact us
dot image