വിജയാഘോഷത്തിനിടെ വീണു; സാരമായി പരിക്കേറ്റു; ഇംഗ്ലണ്ട് താരം ആശുപത്രിയിൽ

ലോകകപ്പ് പ്രീക്വാർട്ടറിൽ മെക്‌സിക്കോയ്‌ക്കെതിരായ വിജയാഘോഷത്തിനിടെ ഇംഗ്ലണ്ട് താരം ജോർദാൻ ഹെൻഡേഴ്‌സണ് പരിക്ക്

വിജയാഘോഷത്തിനിടെ വീണു; സാരമായി പരിക്കേറ്റു; ഇംഗ്ലണ്ട് താരം ആശുപത്രിയിൽ
dot image

ലോകകപ്പ് പ്രീക്വാർട്ടറിൽ മെക്‌സിക്കോയ്‌ക്കെതിരായ വിജയാഘോഷത്തിനിടെ ഇംഗ്ലണ്ട് താരം ജോർദാൻ ഹെൻഡേഴ്‌സണ് പരിക്ക്. മൈതാനത്തേക്ക് ചാടിക്കടക്കുന്നതിനിടെയാണ് പരിക്കേറ്റത് കൈത്തണ്ടയ്ക്കാണ് പരിക്ക്.

ടീമിനൊപ്പം വിജയാഘോഷം നടത്തി മടങ്ങുന്നതിനിടെയാണ് സംഭവം. പരസ്യം പതിപ്പിച്ച ഹോർഡിങ്ങുകൾ മറികടക്കുന്നതിനിടെ താരം വീഴുകയായിരുന്നു.

താരത്തെ സ്‌ട്രെച്ചറിന്റെ സഹായത്തോടെയാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മെക്‌സിക്കോയ്‌ക്കെതിരേ ഹെൻഡേഴ്‌സൺ കളത്തിലിറങ്ങിയിരുന്നില്ല.

പ്രീക്വാർട്ടർ പോരാട്ടത്തിൽ രണ്ടിനെതിരേ മൂന്നുഗോളുകൾക്കാണ് ഇംഗ്ലണ്ട് മെക്‌സിക്കോയെ കീഴടക്കിയത്. ഇംഗ്ലീഷ് പ്രതിരോധതാരം ജാരെൽ ക്വാസൻസായ്ക്ക് ചുവപ്പ് കാർഡ് കിട്ടിയതോടെ പത്തുപേരുമായാണ് ഇംഗ്ലണ്ട് രണ്ടാം പകുതി കളിച്ചത്. ഒടുക്കം പൊരുതി ജയിച്ച ഇംഗ്ലീഷ് പട ക്വാർട്ടർ ടിക്കറ്റെടുത്തു. ക്വാർട്ടറിൽ നോർവെയാണ് എതിരാളികൾ.

Content highlights:england player injured during celebration hospitalized fifa worldcup 2026

dot image
To advertise here,contact us
dot image