

ഇംഫാല്‍:മണിപ്പൂരില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. അസം റൈഫിള്‍സ് ജവാന്‍മാരാണ് വീരമൃത്യുവരിച്ചത്. ഉഖ്രുലില്‍ നടന്ന സംഘര്‍ഷത്തിലാണ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്. നാഗാ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.
സംഭവത്തില്‍ മണിപ്പൂര്‍ ഗവര്‍ണര്‍ അനുശോചനം രേഖപ്പെടുത്തുകയും ആക്രമണത്തെ അപലപിക്കുകയും ചെയ്തു. ഇന്ന് 'ഉഖ്രുലില്‍ നടന്ന ആക്രമണത്തില്‍ രണ്ട് ധീരരായ അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടമായെന്നും സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു'; എന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം ആക്രമണങ്ങള്‍ക്ക് നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ല, സമാധാനവും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ല, എന്നു ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.
Content Highlights: Two soldiers lost their lives in Manipur while on duty during a security operation. Authorities have intensified security measures and launched an investigation into the incident.