അനിരുദ്ധിന്റെ അടുത്ത ട്രെൻഡിങ് ഐറ്റമോ?, ഇംഗ്ലീഷ് ട്രാക്കുമായി ലോകേഷിന്റെ DC; ഗാനം പുറത്ത്

അനിരുദ്ധ് ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നതും പാട്ട് ആലപിച്ചിരിക്കുന്നതും

അനിരുദ്ധിന്റെ അടുത്ത ട്രെൻഡിങ് ഐറ്റമോ?, ഇംഗ്ലീഷ് ട്രാക്കുമായി ലോകേഷിന്റെ DC; ഗാനം പുറത്ത്
dot image

റോക്കി, ക്യാപ്റ്റൻ മില്ലർ തുടങ്ങിയ സിനിമകളൊരുക്കിയ സംവിധായകനാണ് അരുൺ മാതേശ്വരൻ. മികച്ച പ്രതികരണം നേടിയ ഈ സിനിമകൾ വലിയ തോതിൽ ജനശ്രദ്ധയും ആകർഷിച്ചിരുന്നു. ലോകേഷ് കനകരാജിനെ നായകനാക്കി ഒരുങ്ങുന്ന ഡിസി ആണ് ഇനി പുറത്തുവരാനുള്ള അരുൺ ചിത്രം. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനം പുറത്തുവന്നു.

Also Read:

HONGOVA എന്ന് തുടങ്ങുന്ന ഗാനം ഒരു ഇംഗ്ലീഷ് റെട്രോ സ്റ്റൈലിൽ ആണ് ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നതും പാട്ട് ആലപിച്ചിരിക്കുന്നതും. ഹൈസൻബർഗ് ആണ് ഗാനത്തിനായി വരികൾ എഴുതിരിക്കുന്നത്. ഒരു ആക്ഷൻ വയലന്റ് സിനിമയാകും ഡിസി എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ലോകേഷിന്റെയും വാമിക ഗബ്ബിയുടെയും ആക്ഷൻ രംഗങ്ങളാകും സിനിമയുടെ ഹൈലൈറ്റ് എന്നും ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് സിനിമ നിർമിക്കുന്നത്.സിനിമയ്ക്കായി ലോകേഷ് കനകരാജ് മാര്‍ഷല്‍ ആർട്സ് പഠിക്കുന്നു എന്ന അപ്ഡേറ്റ് നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം, അല്ലു അർജുനുമൊത്താണ് ലോകേഷ് അടുത്ത സിനിമ ചെയ്യുന്നത്. സിനിമയുടെ അനൗൺസ്‌മെന്റ് വീഡിയോ പുറത്തുവന്നിരുന്നു. അനിരുദ്ധിന്റെ കിടിലൻ മ്യൂസിക്കിൽ ആണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. അനിരുദ്ധ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ഒരു പക്കാ ആക്ഷൻ സിനിമയാകും ഇതെന്ന സൂചനയാണ് അനൗൺസ്‌മെന്റ് വീഡിയോ നൽകുന്നത്. ചിത്രം സംവിധാനം ചെയ്യാനായി ലോകേഷിന് ലഭിക്കുന്ന പ്രതിഫലം 75 കോടി ആണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഇപ്പോൾ ഈ അല്ലു അർജുൻ ചിത്രം നിർമിക്കുന്നത്. 2026 ൽ ഈ സിനിമയുടെ ഷൂട്ട് ആരംഭിക്കും. അല്ലു അർജുനും- ലോകേഷും-അനിരുദ്ധും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഇത്.

Content Highlights: The makers of Lokesh Kanagaraj's DC have released a new English track composed by Anirudh Ravichander, with fans expecting it to become the next trending chartbuster.

dot image
To advertise here,contact us
dot image