

നിരവധി തെലുങ്ക് സിനിമകളിലൂടെ തിളങ്ങിയ നടിയാണ് നഭ നടേശ്. നാഗബന്ധം ആണ് നടിയുടേതായി ഇപ്പോൾ തിയേറ്ററിലെത്തിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷനായി നടി കേരളത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ മലയാളം സിനിമകളെ കുറിച്ചും മലയാളം ഗാനങ്ങളെക്കുറിച്ചും നഭ പറഞ്ഞ വാക്കുകൾ ആണ് ചർച്ചയാകുന്നത്.
'എനിക്ക് മലയാളം സിനിമകൾ വളരെ ഇഷ്ടമാണ്. പൊന്മാൻ, ഭ്രമയുഗം, ലോക, മഞ്ഞുമ്മൽ ബോയ്‌സ്, ആടുജീവിതം, ഗഗനചാരി എന്നിവയെല്ലാം എനിക്ക് പ്രിയപ്പെട്ട സിനിമകൾ ആണ്. ഒരുപാട് മലയാളം പാട്ടുകളും ഞാൻ കേൾക്കാറുണ്ട്. സുഷിൻ ശ്യാമിന്റെ പാട്ടുകൾ എല്ലാം ഗംഭീരമാണ്. ഭ്രമയുഗത്തിലെ ഗാനങ്ങൾ ഞാൻ ഇപ്പോഴും കേൾക്കാറുണ്ട്', നഭയുടെ വാക്കുകൾ.
വിരാട് കര്‍ണ്ണ നായകനാകുന്ന നാഗബന്ധത്തിൽ നഭ നടേഷ്, ഐശ്വര്യ മേനോന്‍ എന്നിവരാണ് നായികമാരായി എത്തുന്നത്. ജഗപതി ബാബു, മഹേഷ് മഞ്ജരേക്കര്‍, മുരളി ശര്‍മ്മ, ജയപ്രകാശ്, അനസൂയ ഭരദ്വാജ്, ശരണ്യ പൊന്‍വണ്ണന്‍, രാമചന്ദ്ര രാജു, ഋഷഭ് സാഹ്നി തുടങ്ങിയ ശക്തരായ അഭിനേതാക്കളുടെ ഒരു വലിയ നിര തന്നെ ചിത്രത്തിലുണ്ട്. അഭിഷേക് നാമ ഈ ചിത്രത്തിനായി ഒരു ഇതിഹാസ ദൃശ്യപ്രപഞ്ചം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. അഭിഷേക് പിക്‌ചേഴ്‌സുമായി സഹകരിച്ച് നിക് സ്റ്റുഡിയോസിന്റെ ബാനറില്‍ കിഷോര്‍ അന്നപുറെഡ്ഡിയും നിഷിത നാഗി റെഡ്ഡിയും ചേര്‍ന്ന് ആണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ സ്‌കെയ്‌ലിനും വിഷ്വൽ എഫക്ടിനും കയ്യടി ലഭിക്കുന്നുണ്ട്.
Content Highlights: Nabha Natesh has expressed her admiration for Malayalam cinema, revealing that Ponman, Bramayugam, Loka, and Manjummel Boys are among her favourite films. She also lauded composer Sushin Shyam for his exceptional music.