

ബഹ്റൈൻ രാജാവിനോടുള്ള ആദരവ് സൂചകമായി ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിലെ ആയിരത്തിലധികം വിശ്വാസികൾ പങ്കെടുത്ത വിശ്വസ്തതാ പ്രതിജ്ഞാ ചടങ്ങ് സൽമാനിയ ദേവാലയത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. സഭയും ബഹ്റൈൻ ഭരണകൂടവും തമ്മിലുള്ള ഊഷ്മളമായ ബന്ധം വിളിച്ചോതുന്നതായിരുന്നു ഈ ചടങ്ങ്.
ഇടവക പ്രസിഡന്റും വികാരിയുമായ റവ. ഫാ. തോമസ്കുട്ടി പിഎൻ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. സഹവികാരി ഫാ. ക്രിസ് സെബി, ചർച്ച് ട്രസ്റ്റി ലോബോ കെപി, സെക്രട്ടറി എബി കുരുവിള എന്നിവരുടെയും മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് വിശ്വാസികൾ വിശ്വസ്തതാ പ്രതിജ്ഞയിൽ ഒപ്പുവെച്ചത്.
ബഹ്റൈൻ രാജാവായ ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ അഭിസംബോധന ചെയ്ത് തയ്യാറാക്കിയ പ്രതിജ്ഞയിൽ, ബഹ്റൈന്റെ ഭരണനേതൃത്വത്തോടുള്ള പ്രവാസി സമൂഹത്തിന്റെ വിശ്വസ്തതയും നന്ദിയും പൂർണ്ണ പിന്തുണയും രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം, രാജ്യത്തിന്റെ പുരോഗതിക്കായി പ്രാർത്ഥിക്കുന്നതായും വിശ്വാസികൾ ഉറപ്പുനൽകി.
ഇന്ത്യൻ ഓർത്തഡോക്സ് സമൂഹവും ബഹ്റൈൻ രാജ്യവും തമ്മിലുള്ള ദശാബ്ദങ്ങൾ പഴക്കമുള്ള ശക്തമായ ബന്ധവും മതസൗഹാർദ്ദത്തിനും ദേശീയ ഐക്യത്തിനും സഭ നൽകുന്ന വലിയ പ്രാധാന്യവും ഈ ചടങ്ങിലൂടെ ഒരിക്കൽക്കൂടി എടുത്തുകാട്ടപ്പെട്ടു. വൈദികരും മാനേജിംഗ് കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെ നൂറുകണക്കിന് ഇടവകാംഗങ്ങൾ ചടങ്ങിൽ സജീവമായി പങ്കെടുത്തു.
Content Highlights: St. Mary's Parish in Bahrain participated in the national loyalty pledge campaign, expressing respect and loyalty to His Majesty King Hamad bin Isa Al Khalifa. The initiative reflects the parish's solidarity with Bahrain's leadership and its commitment to the country's values of unity and harmony.