അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍; ഒരാഴ്ചയിൽ 130 പേരെ നാടുകടത്തി

രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരിശോധനയില്‍ 130 അനധികൃത തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്

dot image

അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍. ഒരാഴ്ചക്കുള്ളിൽ 130 അനധികൃത തൊഴിലാളികളെയാണ് രാജ്യത്ത് നിന്ന് നാടുകടത്തിയത്. ബഹ്‌റൈന്‍ ലേബര്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്. ‌

ഈ മാസം മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള കാലയളവില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി നടത്തിയ പരിശോധനയില്‍ വ്യാപകമായ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 1,089 കാമ്പയ്നുകളും പരിശോധനകളുമാണ് ഇക്കാലയളവില്‍ നടത്തിയത്. നിരവധി പ്രവാസികളും പരിശോധനയില്‍ പിടിയിലായി. രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരിശോധനയില്‍ 130 അനധികൃത തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. താമസ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരാണ് ഇതില്‍ ഏറെയും. കടുത്ത നിയമ ലംഘനം നടത്തിയ നിരവധി പ്രവാസികളെയും രാജ്യത്ത് നിന്ന് നാടുകടത്തി.

പൗരത്വം, പാസ്പോര്‍ട്ട്, താമസം, സുരക്ഷാ വകുപ്പുകള്‍, ജനറല്‍ സോഷ്യല്‍ സെക്യൂരിറ്റി അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലായിരുന്നു സംയുക്ത പരിശോധന നടന്നത്. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും നിയമ ലംഘകര്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും ലേബര്‍ മാര്‍ക്കറ്റ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Content Highlights: Govt. says inspections result in rising undocumented workers

dot image
To advertise here,contact us
dot image