
ബഹ്‌റൈനില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെതുടർന്ന് മരണപ്പെട്ടു. എറണാകുളം പള്ളുരുത്തി സ്വദേശി സജീര്‍ ചെറുകാര്യത്ത് സൈനുദ്ദീന്‍ ആണ് മരിച്ചത്. 51 വയസായിരുന്നു. ഇന്ന് രാവിലെ ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് എത്തിയപ്പോള്‍ ടുബ്ലിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ സജീറിനെ കണ്ടെത്തുകയായിരുന്നു.
ഒരു സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി ചെയ്തിരുന്ന സജീർ ബഹ്റൈന്‍ പ്രതിഭയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. അവധിക്ക് ശേഷം വെള്ളിയാഴ്ചയാണ് നാട്ടില്‍ നിന്ന് ബഹ്‌റൈനില്‍ തിരിച്ചെത്തിയത്.
Content Highlights: Expatriate Malayali dies of heart attack in Bahrain