കത്തികാണിച്ച് ഭീഷണിപ്പെടുത്തി,ശേഷം ലൈംഗികാതിക്രമം;പാകിസ്താൻ പൗരന്മാർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി

മൂന്ന് മാസം തടവും നാടുകടത്തലുമാണ് ശിക്ഷയായി വിധിച്ചത്
കത്തികാണിച്ച് ഭീഷണിപ്പെടുത്തി,ശേഷം ലൈംഗികാതിക്രമം;പാകിസ്താൻ പൗരന്മാർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി

ദുബായ്: സഹപ്രവർത്തകനെ ആക്രമിച്ച കേസിൽ രണ്ട് പാകിസ്താൻ പൗരന്മാർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി. മൂന്ന് മാസം തടവും നാടുകടത്തലുമാണ് ശിക്ഷയായി വിധിച്ചത്. ഫെബ്രുവരി മൂന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഒന്നാം പ്രതി സഹപ്രവർത്തകനെ കത്തിക്കാണിച്ച് ഭീഷണിപ്പെടുത്തി, രണ്ടാം പ്രതി ലൈം​ഗികാതിക്രമവും നടത്തുകയായിരുന്നു. ലേബർ അക്കമഡേഷനിലെ മുറിയിൽവെച്ച് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. സഹപ്രവർത്തകന്റെ നിലവിളി കേട്ട് ഉണർന്ന ഒരു സഹവാസി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സഹപ്രവർത്തകൻ താമസിച്ചിരുന്ന മുറിയിൽ തന്നെയായിരുന്നു പ്രതികൾ താമസിച്ചിരുന്നത്. മുൻ കാരണങ്ങളുടെ പേരിൽ ആക്രമണത്തിനായി പ്രതികൾ ​ഗൂഡാലോചനകൾ നടത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com