'ആർട്സ് കോളേജിൽ എത്ര ഡോക്ടർമാരുണ്ടെന്ന് നടി', ചിരിയടക്കാനാവാതെ ശിവകാർത്തികേയനും രവി മോഹനും; വൈറലായി വീഡിയോ

പരാശക്തി സിനിമയുടെ കേരള പ്രമോഷനിടെ നടി ശ്രീലീലയ്ക്ക് അബദ്ധം പറ്റി, വൈറലായി വീഡിയോ

'ആർട്സ് കോളേജിൽ എത്ര ഡോക്ടർമാരുണ്ടെന്ന് നടി', ചിരിയടക്കാനാവാതെ ശിവകാർത്തികേയനും രവി മോഹനും; വൈറലായി വീഡിയോ
dot image

നിരവധി തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് ശ്രീലീല. ശിവകാർത്തികേയൻ നായകനായി എത്തുന്ന പരാശക്തിയാണ് ഇനി പുറത്തിറങ്ങാനുള്ള ശ്രീലീലയുടെ സിനിമ. നടിയുടെ ആദ്യ തമിഴ് സിനിമ കൂടിയാണിത്. ഇപ്പോഴിതാ സിനിമയുടെ കേരള പ്രമോഷനിടെ നടിയ്ക്ക് ഒരു അബദ്ധം പറ്റിയിരിക്കുകയാണ്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജിലാണ് താരങ്ങൾ എത്തിയത്. വിദ്യാർഥികളെ അഭിസംബോധന ചെയ്ത ശ്രീലീല, തനിക്ക് മുന്നിൽ കൂടിയിരിക്കുന്നവരിൽ എത്ര ഡോക്ടർമാർ ഉണ്ടെന്ന് ചോദിച്ചു. അല്പനേരം മറുപടിക്കായി താരം കാത്തുനിന്നു. വിദ്യാർഥികളുടെ മറുപടി താരത്തിന് വ്യക്തമായില്ല. പിന്നാലെ വേദിയിലിരിക്കുന്ന താരങ്ങളാണ് 'ഇത് ആർട്‌സ് കോളേജ് ആണ്' എന്ന് നടിയോട് പറഞ്ഞത്. അബദ്ധം മനസിലാക്കിയ നടിയ്ക്കും വേദിയിലുണ്ടായ താരങ്ങൾക്കും ചിരി അടക്കാനായില്ല. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ്.

സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജനുവരി 10 നാണ് പരാശക്തി പുറത്തിറങ്ങുന്നത്.

ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.

Content Highlights: A video showing actress Sreeleela making a mistake during the Kerala promotion event of the movie Parasakthi has gone viral on social media.

dot image
To advertise here,contact us
dot image