വിമാനയാത്രയിൽ പവർ ബാങ്കുകൾ പാടില്ല; കർശന നിയമവുമായി അധികൃതർ

ലിഥിയം ബാറ്ററികള്‍ക്ക് തീപിടിച്ചാല്‍ അത് അണയ്ക്കുക പ്രയാസകരമാണെ് ഡിജിസിഎ വ്യക്തമാക്കുന്നു

വിമാനയാത്രയിൽ പവർ ബാങ്കുകൾ പാടില്ല; കർശന നിയമവുമായി അധികൃതർ
dot image

വിമാനയാത്രയ്ക്കിടെ പവര്‍ ബാങ്കുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാര്‍ജ് ചെയ്യുതിന് നിരോധനം ഏര്‍പ്പെടുത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനയാത്രയ്ക്കിടെ ലിഥിയം ബാറ്ററികള്‍ക്ക് തീ പിടിക്കാനുള്ള സാധ്യതയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് തീരുമാനം.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പുതിയ ഉത്തരവ് പ്രകാരം വിമാനയാത്രയിലുടനീളം പവര്‍ ബാങ്കുകളും ബാറ്ററികളും യാത്രക്കാരുടെ കൈവശമുള്ള ബാഗുകളില്‍ മാത്രമേ സൂക്ഷിക്കാന്‍ പാടുള്ളൂ. വിമാനങ്ങള്‍ക്കുള്ളിലെ ഇന്‍-സീറ്റ് പവര്‍ സപ്ലൈ സംവിധാനം ഉപയോഗിച്ച് പവര്‍ ബാങ്കുകള്‍ ചാര്‍ജ് ചെയ്യുതിനും ഇനി അനുവാദമുണ്ടാകില്ല. ഇവ വിമാനത്തിലെ ഓവര്‍ഹെഡ് ബിന്നുകളിലോ ചെക്ക്-ഇന്‍ ബാഗുകളിലോ വെക്കുന്നതിനും നിരോധനമുണ്ട്.

ലിഥിയം ബാറ്ററികള്‍ക്ക് തീപിടിച്ചാല്‍ അത് അണയ്ക്കുക പ്രയാസകരമാണെ് ഡിജിസിഎ വ്യക്തമാക്കുന്നു. പവര്‍ ബാങ്കുകള്‍ ചെക്ക്-ഇന്‍ ബാഗുകളില്‍ അനുവദിക്കാത്തതിനാല്‍, വിമാനത്തിലെ ഓവര്‍ഹെഡ് ബിന്നുകളില്‍ അവ നിക്ഷേപിക്കുന്നത് മൂലം ഹാന്‍ഡ് ബാഗുകള്‍ കാര്‍ഗോ ഹോള്‍ഡിലേക്ക് മാറ്റുന്നതാണ് പതിവ്. ഇത് വലിയ സുരക്ഷാ ഭീഷണിയാണെ് പൈലറ്റുമാരും വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കാര്‍ഗോ ഹോള്‍ഡില്‍ തീപിടുത്തമുണ്ടായാല്‍ അത് തിരിച്ചറിയാന്‍ വൈകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. യാത്രയ്ക്കിടെ ഏതെങ്കിലും ഉപകരണത്തിന് അമിതമായ ചൂടോ പുകയോ അസാധാരണമായ മണമോ അനുഭവപ്പെട്ടാല്‍ യാത്രക്കാര്‍ ഉടന്‍ തന്നെ ക്യാബിന്‍ ക്രൂ അംഗങ്ങളെ അറിയിക്കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചു. ലിഥിയം ബാറ്ററികളുമായി ബന്ധപ്പെട്ട എല്ലാ അപകടങ്ങളും ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വിമാനകമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Aviation authorities have implemented a strict ban on power banks during flights for safety reasons. Passengers are now prohibited from carrying power banks on board, in line with the newly enforced regulations. The decision aims to enhance flight safety by minimizing the risk of fire hazards associated with lithium batteries.

dot image
To advertise here,contact us
dot image