വിനീഷ്യസിന്റെ ഗോൾ, നെയ്മറിന്റെ ആവേശം; തരംഗമായി വീഡിയോ

35-ാം മിനിറ്റിലാണ് വിനീഷ്യസ് ആദ്യ ​ഗോൾ നേടുന്നത്.
വിനീഷ്യസിന്റെ ഗോൾ, നെയ്മറിന്റെ ആവേശം; തരംഗമായി വീഡിയോ

നെവാഡ: കോപ്പ അമേരിക്കയിൽ ​ഗംഭീര വിജയത്തോടെ ബ്രസീൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഒന്നിനെതിരെ നാല് ​ഗോളുകൾക്കാണ് മഞ്ഞപ്പട പരാ​ഗ്വയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ വിനീഷ്യസ് ജൂനിയർ ഇരട്ട ​ഗോൾ നേടി. എന്നാൽ വിനീഷ്യസിന്റെ ആദ്യ ​ഗോളിന് സൂപ്പർതാരം നെയ്മറിന്റെ ആഘോഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്.

35-ാം മിനിറ്റിലാണ് വിനീഷ്യസ് ആദ്യ ​ഗോൾ നേടുന്നത്. പക്വറ്റയുടെ പാസുമായി മുന്നേറിയ വിനി മഞ്ഞപ്പടയ്ക്കായി വലകുലുക്കി. ഈ സമയം ​ഗ്യാലറിയിൽ ഉണ്ടായിരുന്ന നെയ്മർ ജൂനിയർ ​ഗോൾ നേട്ടം ആവേശത്തോടെ ആഘോഷിക്കുന്നുണ്ടായിരുന്നു. പിന്നാലെ 43-ാം മിനിറ്റിൽ റോഡ്രിഗോയുടെ ഷോട്ട് പരാ​ഗ്വ ​ഗോളി തടഞ്ഞിട്ടെങ്കിലും റീബൗണ്ടിൽ സാവിയോ വലയിലാക്കി.

വിനീഷ്യസിന്റെ ഗോൾ, നെയ്മറിന്റെ ആവേശം; തരംഗമായി വീഡിയോ
ഒരു വർഷത്തിൽ മൂന്നാം ഫൈനൽ, ഇത്തവണ...; തുറന്നുപറ‍ഞ്ഞ് ദ്രാവിഡ്

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വിനീഷ്യസ് ജൂനിയർ വീണ്ടും ​ഗോൾവല ചലിപ്പിച്ചു. ആദ്യ പകുതിയിൽ തന്നെ ബ്രസീൽ സംഘത്തിന് എതിരില്ലാത്ത മൂന്ന് ​ഗോളിന് ലീഡ് ചെയ്യാനും കഴിഞ്ഞു. രണ്ടാം പകുതിയിൽ പരാ​ഗ്വെ ആദ്യം വലചലിപ്പിച്ചു. ഒമർ അൽദെരെതെയുടെ ഇടം കാലൻ പവർഷോട്ട് ഒരു ​ഗോൾ മടക്കി. എന്നാൽ ബ്രസീൽ പതിയെ തിരിച്ചുവന്നു. 65-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം ലൂക്കാസ് പക്വറ്റ കൃത്യമായി വലയിലാക്കി. ഇതോടെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് ബ്രസീൽ മുന്നിലായി. ആദ്യ മത്സരത്തിൽ കോസ്റ്ററിക്കെതിരായ സമനിലയക്ക് ശേഷം ബ്രസീലിന് കോപ്പയിൽ ശക്തമായി തിരിച്ചുവരാൻ കഴിഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com