

ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം' എന്ന ചിത്രത്തിന്റെ കേരളാ വിതരണാവകാശം സ്വന്തമാക്കി ബിനു ജോര്‍ജ് അലക്‌സാണ്ടറിന്റെ ഉടമസ്ഥതയിലുള്ള ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ്. . ചിത്രം നവംബര്‍ 20 ന് ആഗോള റിലീസായി എത്തും. ധനുഷിന്റെ വണ്ടര്‍ ബാര്‍ ഫിലിംസ്, ആര്‍ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.
ശ്രീലീല, മലയാള താരം ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്. സായ് അഭയങ്കര്‍ ഈണം നല്‍കിയ ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം സൂപ്പര്‍ ഹിറ്റുകളായിട്ടുണ്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗ്ലിംപ്‌സ് വീഡിയോ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കാര്‍ത്തികേയ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടി ഗ്യാങ്സ്റ്റര്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ പോലീസ് ഓഫീസര്‍ ആയാണ് സായ് പല്ലവി വേഷമിടുന്നത് എന്നും ആ കഥാപാത്രത്തെ വെളിപ്പെടുത്തുന്ന ടീസറിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.
കേരളത്തില്‍ വലിയ റിലീസായി പ്രദര്‍ശനത്തിനൊരുങ്ങുന്ന'ഓം' ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തീയേറ്ററുകളില്‍ എത്തിക്കുന്നത്. 8 വര്‍ഷത്തിന് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത് എന്നത് കൊണ്ട് തന്നെ, മലയാളി പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. മാസ്സ് ലുക്കിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത്. ഏറെ ശക്തമായ, ആഴമുള്ള ഒരു കഥാപാത്രമാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്ന സൂചനയാണ് ഗ്ലിമ്പ്‌സ് വീഡിയോ നല്‍കുന്നത്. ഓം ചാപ്റ്റര്‍ വണ്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍ 'ഉധിരം: ദ ബ്ലഡ് വുഡ്' എന്നാണ്.
പക്കാ മാസ്സ് ആക്ഷന്‍ ഡ്രാമ ആയാണ് ചിത്രം കഥ പറയുന്നത് എന്നാണ് ചിത്രത്തിന്റെ ടീസര്‍, ഗ്ലിംപ്‌സ് വീഡിയോകള്‍ എന്നിവ സൂചിപ്പിക്കുന്നത്. മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന ചിത്രമാണ് 'ഓം'. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ആണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക.
പ്രൊഡ്യൂസര്‍ - ശ്രദ്ധ അഗര്‍വാള്‍, ധനുഷ്, അസ്മത് ജഗ്മഗ്, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍- വിഷു രാമസാമി, കോ പ്രൊഡ്യൂസര്‍- ശ്രേയസ് ശ്രീനിവാസന്‍, സന്ദേശ് അഗര്‍വാള്‍, ഛായാഗ്രഹണം - എഴില്‍ അരസന്, സംഗീതം - സായ് അഭയങ്കര്‍, എഡിറ്റിംഗ് - ആര്‍ കലയ്വാനന്‍, ആക്ഷന്‍- യാനിക് ബെന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - രാജീവന്‍, കലാസംവിധാനം- ആര്‍ പണ്ണീര്‍ സെല്‍വം, നൃത്തം - സാന്‍ഡി , സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്‌സ്- കണ്ണന്‍ ഗണപത് , കോസ്റ്റ്യൂം ഡിസൈനര്‍ - കാവ്യ ശ്രീറാം, ഡിഐ - പ്രസാദ് ലാബ്, കളറിസ്റ്റ്- രംഗ , വിഎഫ്എക്‌സ്- ഫാന്റം എഫ് എക്‌സ്, സ്പെക്ടര്‍ പോസ്റ്റ്, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍- ശ്യാം പിഎം, സ്റ്റില്‍സ് - വി സിട്രറസ്, മേക്കപ്പ് - ബി രാജ, കോസ്റ്റുമെര്‍ - നാഗ്, പബ്ലിസിറ്റി ഡിസൈന്‍- കബിലന്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡി രമേശ് കുചിരായര്‍, പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്- മീനുശ്രീ ഹരിഹരന്‍, ഹെഡ് ഓഫ് ഓപ്പറേഷന്‍സ് - അവന്തിക കനകരാജ്, മാര്‍ക്കറ്റിങ് ഹെഡ്- മനോജ് മാഡി, ഡിജിറ്റല്‍ പി ആര്‍ - വിഷ്ണു സുഗതന്‍, പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: Binu George Alexander has acquired the Kerala distribution rights for the Dhanush-Mammootty film 'Om'