

യുഎഇയിൽ വിവിധ മേഖലകളിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയും ശക്തമാകുന്നു. അസ്ഥിര കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. വാദികളിലും വെള്ളക്കെട്ടുകളിലും പ്രവേശിക്കരുതെന്നും അപകടകരമായ പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകി.
ഖോർഫക്കാൻ റോഡിലും ഫുജൈറയിലെ മസാഫി, ദഫ്ത പ്രദേശങ്ങളിലും കനത്ത മഴയ്ക്കൊപ്പം ആലിപ്പഴ വീഴ്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് വലിയ വെള്ളക്കെട്ടുകൾക്കും നീരൊഴുക്കുള്ള വാദികൾക്കും സമീപത്തേക്ക് പോകരുതെന്നും സുരക്ഷിതമായ ഗതാഗത മാർഗ്ഗങ്ങൾ മാത്രം തിരഞ്ഞെടുക്കണമെന്നും അബുദാബി ദുരന്തനിവാരണ കേന്ദ്രവും ആഭ്യന്തര മന്ത്രാലയവും അഭ്യർത്ഥിച്ചു.
Heavy rain and hail have hit Khor Fakkan in Sharjah with wet weather forecast elsewhere in the UAE. https://t.co/C3g5d9ihEO
— The National (@TheNationalNews) October 31, 2026
രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ മേഖലകളിൽ ശക്തമായ മേഘരൂപീകരണത്തിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെ ഉയർന്നേക്കാം. ഇത് പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയ്ക്കാനും ഇടയാക്കും. രാത്രി സമയങ്ങളിൽ അന്തരീക്ഷ ഈർപ്പം 90 ശതമാനം വരെ ഉയരുന്നതിനാൽ പുലർച്ചെ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ഔദ്യോഗിക ചാനലുകൾ വഴിയുള്ള സുരക്ഷാ അറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
Content Highlights: The UAE Ministry of Interior has issued a weather safety warning as heavy rain and possible hail affect parts of the country, urging residents to avoid wadis and flooded areas.