400 രൂപയ്ക്ക് ഗ്ലാമര്‍ വീഡിയോ സബ്‌സ്‌ക്രിപ്ഷന്‍ അക്കൗണ്ട്, പണം നല്‍കാനും ആളുകള്‍; വ്യാജ പേജിനെതിരെ ഋതിക സിങ്

സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചാണ് നടി ഇക്കാര്യം പറഞ്ഞത്

400 രൂപയ്ക്ക് ഗ്ലാമര്‍ വീഡിയോ സബ്‌സ്‌ക്രിപ്ഷന്‍ അക്കൗണ്ട്, പണം നല്‍കാനും ആളുകള്‍; വ്യാജ പേജിനെതിരെ ഋതിക സിങ്
dot image

ഋതിക സിങ്ങിന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങി സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചതിനെതിരെ നടി രംഗത്ത്. തന്റെ പേരില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന വ്യാജ പേജിനെതിരെയാണ് ഋതിക രംഗത്തെത്തിയിരിക്കുന്നത്. താന്‍ ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ് പോസ്റ്റ് ചെയ്യാറുള്ളത്. തനിക്ക് ഫെയ്‌സ്ബുക്ക് പേജില്ലെന്നും ഋതിക പറയുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചാണ് നടി ഇക്കാര്യം പറഞ്ഞത്.

Also Read:

'ഒരു കാര്യം പറയാനാണ് ഈ വീഡിയോ പങ്കുവെക്കുന്നത്. ഇപ്പോള്‍ നിങ്ങള്‍ കാണുന്ന ഇതാണ് എന്റെ ഒരേയൊരു ഔദ്യോഗിക അക്കൗണ്ട്. ഇതിനാണ് ബ്ലു ടിക്കുള്ളത്. ഇത് വെരിഫൈഡ് ആണ്. ഇവിടെ എന്ത് വന്നാലും, അതെല്ലാം ഞാന്‍ തന്നെയാണ് പോസ്റ്റ് ചെയ്യുന്നത്. ഫെയ്‌സ്ബുക്കില്‍ സബ്‌സ്‌ക്രിപ്ഷന്‍ മോഡലില്‍ ഒരു പേജ് തുടങ്ങിയിട്ടുണ്ട്. ഒരു മാസത്തേക്ക് 400 രൂപയാണ്. ആളുകള്‍ അതിനായി പണം നല്‍കുന്നുണ്ട്. അതൊരു വെരിഫൈഡ് പേജ് പോലുമല്ല. എന്റെ പേരിന്റെ യഥാര്‍ത്ഥ സ്പെല്ലിങ് പോലുമല്ല. ഇതിനൊക്കെ പണം ചെലവാക്കുന്നവര്‍ കുറച്ചെങ്കിലും ശ്രദ്ധിക്കണം', ഋതിക പറഞ്ഞു.

Also Read:

'ആദ്യം പ്രതികരിക്കേണ്ടെന്നാണ് കരുതിയത്. പക്ഷേ വ്യക്തിയധിക്ഷേപമാണ് നടക്കുന്നത്. വളരെയധികം റിയലിസ്റ്റിക് ആയ Ai വിഡിയോകളാണുണ്ടാക്കി വിടുന്നത്. കണ്ട് ഇതൊക്കെ എപ്പോ സംഭവിച്ചുവെന്ന് എനിക്ക് തന്നെ തോന്നി. ഒന്നും ചെയ്യാതെ തന്നെ ഇവിടെ വന്ന് എന്റെ പേര് ക്ലിയര്‍ ചെയ്യേണ്ടി വരുന്നതില്‍ വെറുപ്പ് തോന്നുന്നുണ്ട്. ഇതൊക്കെ എങ്ങനെ സംഭവിക്കുവെന്ന് പോലും മനസിലാകുന്നില്ല. വെരിഫിക്കേഷന്‍ പോലും ചെയ്യാത്ത, വ്യാജ പേജുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ മോഡലിലൂടെ പണം കണ്ടെത്താന്‍ എങ്ങനെയാണ് അനുമതി ലഭിക്കുന്നത്?'.

Also Read:

'Ai അവിശ്വസനീയമാണ്. ആ വീഡിയോകൾ കണ്ടാല്‍ ഞാന്‍ അല്ലെന്ന് എന്റെ വീട്ടുകാര്‍ക്ക് പോലും മനസിലാകില്ല. നമ്മുടെ നല്ല പേരിനെ സാരമായി ബാധിക്കുന്നവയാണത്. ആ പേജിനെ ഇവിടെ പരാമര്‍ശിച്ച് നിലവില്‍ കിട്ടുന്നതിലും റീച്ച് നേടിക്കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ ആ പേജ് കണ്ടാല്‍ വിശ്വസിക്കരുത്, സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുകയും ചെയ്യരുത്. പേജ് റിപ്പോര്‍ട്ട് ചെയ്യണം. ആ പേജിനെ ഇല്ലാതാക്കാന്‍ എന്നെ സഹായിക്കണം. നന്ദി', ഋതിക കൂട്ടിച്ചേർത്തു.

Content Highlights: Ritika Singh shares a awareness video saying about her fake account and ai videos

dot image
To advertise here,contact us
dot image