

സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് ഒരുക്കുന്ന ഫാന്റസി ചിത്രം 'കോസ്മിക് സാംസണി'ലെ ആദ്യ ഗാനം 'ഉലകമേ നോക്ക്' ലിറിക്ക് വീഡിയോ പുറത്ത്. സിബി മാത്യു അലക്സ് സംഗീതം നല്കിയ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികള്‍ എഴുതിയിരിക്കുന്നത് ശബരീഷ് വര്‍മ്മയാണ്. കെ.എസ്. ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെയും ഡി ഗ്രൂപ്പിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം നവംബര്‍ 27ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളും ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിനോ ടി എബ്രഹാമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
തമിഴില്‍ 'ഉലകമേ സീറു', തെലുങ്കില്‍ 'ലോകമാ ചൂഡു', ഹിന്ദിയില്‍ 'ഉല്‍ക്കാ ഹൈ ഉല്‍ക്കാ', കന്നഡയില്‍ 'ഗുഡുഗനു കൂട' എന്നീ പേരുകളിലാണ് മറ്റു ഭാഷാ പതിപ്പുകള്‍ പുറത്തിറങ്ങിയത്. തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകള്‍ അര്ജുന് വിജയ് ആലപിച്ചപ്പോള്‍ ഹിന്ദി പതിപ്പ് ആലപിച്ചത് പ്രകാശ് ഡേയാണ്. തമിഴ് ഗാനത്തിന് സൂര്യ മുരുഗേഷ്, തെലുങ്ക് ഗാനത്തിന് വിശ്വദീപ് ഫണി, ഹിന്ദി ഗാനത്തിന് അക്ഷയ് പുന്സെ, കന്നഡ ഗാനത്തിന് ചിന്മയ് ഭാവികെരെ എന്നിവരാണ് വരികള്‍ എഴുതിയിരിക്കുന്നത്. അഞ്ച് ഭാഷകളിലായി ഒരേസമയം പുറത്തിറങ്ങിയ ഗാനം ചിത്രത്തിന്റെ പാന്‍ ഇന്ത്യന്‍ റിലീസിനുള്ള സംഗീതപരമായ മുന്നൊരുക്കം കൂടിയാണ്.
'ജോണ്‍ ലൂതര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'കോസ്മിക് സാംസണ്' ഒരു ഫാന്റസി ചിത്രമായിരിക്കുമെന്ന സൂചനയാണ് നേരത്തെ പുറത്തിറങ്ങിയ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും നല്‍കിയത്. ഒരു സൂപ്പര്‍ഹീറോ കഥയാണോ ചിത്രം പറയുന്നതെന്ന കൗതുകവും ടീസര്‍ പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെയും കേന്ദ്ര കഥാപാത്രത്തിന്റെ പ്രത്യേകതകളെയും കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അഭിജിത് ജോസഫിനൊപ്പം അഭികേര്‍ഷ് വസന്തും ചേര്‍ന്നാണ് ചിത്രം രചിച്ചത്.
സന്ദീപ് പ്രദീപിനൊപ്പം മുകേഷ്, മിയ ജോര്‍ജ്, അല്‍ത്താഫ് സലിം, അല്‍ഫോന്‍സ് പുത്രന്, അനുരാജ് ഒ.ബി. എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. 'പടക്കളം', 'എക്കോ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന സിനിമ കൂടിയാണിത്. 'മിന്നല്‍ മുരളി', 'ആര്.ഡി.എക്സ്', 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', 'ബാംഗ്ലൂര്‍ ഡെയ്സ്' തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ നിര്‍മ്മിച്ച സോഫിയ പോളിന്റെ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിര്‍മ്മിക്കുന്ന പത്താമത്തെ ചിത്രമാണ് 'കോസ്മിക് സാംസണ്'. മലയാള സിനിമയില്‍ വ്യത്യസ്ത പ്രമേയങ്ങളിലൂടെ ശ്രദ്ധ നേടിയ നിര്‍മ്മാണക്കമ്പനി വീണ്ടും ഒരു ഫാന്റസി ചിത്രവുമായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
'മിന്നല്‍ മുരളി'ക്ക് ശേഷം ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ വ്ലാഡ് റിംബര്‍ഗ് വീണ്ടും മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് 'കോസ്മിക് സാംസണ്'. അദ്ദേഹം ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ഛായാഗ്രഹണം - ദീപക് ഡി മേനോന്, എഡിറ്റര്‍- ചമന്‍ ചാക്കോ, സംഗീതം- സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടര്‍), ആക്ഷന്‍- വ്ലാഡ് റിംബര്‍ഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അരിഷ് അസ്ലം, പ്രൊഡക്ഷന്‍ ഡിസൈന്‍ - ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്, കലാസംവിധാനം- റോസ്മി അനുമോദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍- പക്കു കരീത്തറ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - ആന്റണി കുട്ടമ്പുഴ, കോണ്ടെന്റ് ഹെഡ്- ലിന്‍സി വര്‍ഗീസ്, മേക്കപ്പ്- ഷാജി പുല്പള്ളി, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്, ഐ വിഎഫ്എക്സ്, പ്രൊജക്റ്റ് ഡിസൈന്‍- സെഡിന് പോള്‍, കെവിന് പോള്‍, പ്രൊഡക്ഷന്‍ മാനേജര്‍- റോജി പി കുര്യന്, ഡിസ്ട്രിബൂഷന്‍ ഹെഡ്- പ്രദീപ് മേനോന്, സ്റ്റില്‍സ്- അര്ജുന് കല്ലിങ്കല്‍, ഡിസൈന്‍- യെല്ലോ ടൂത്സ്, അനിമേഷന്‍സ്- യൂനോഇയന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, ഒബ്സ്ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്സ്, പിആര്‍ഒ- ശബരി.
Content Highlights: The first song from the Sandeep Pradeep–Abhijit Joseph film 'Cosmic Samson' has been released. The film is set for a global release on November 27.