

പ്രേക്ഷകർ ഏറെ നാളുകളായി കാത്തിരുന്ന ജിത്തു മാധവൻ-സൂര്യ ചിത്രം സീൻ ട്രെയിലർ പുറത്ത്. കോമഡി, ആക്ഷൻ, ഇമോഷൻ എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ചിത്രമായിരിക്കും എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒരു പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന സൂര്യയുടെ ഇൻബരാജ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം. നസ്ലനും നസ്രിയയും കട്ടയ്ക്ക് തകർത്ത് അഭിനയിച്ചിട്ടുണ്ടെന്നും ട്രെയിലറിൽ വ്യക്തമാണ്.
സൂര്യയുടെ പഴയ സൂപ്പർഹിറ്റ് ചിത്രം സിംഗത്തിലെ പ്രശസ്ത ഡയലോഗ് റഫറൻസ് പറഞ്ഞാണ് ട്രെയിലർ അവസാനിക്കുന്നത്. ദീപാവലി റിലീസായി നവംബര്‍ 6ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് മെഗാ റിലീസായി പ്രദര്‍ശനത്തിനെത്തിക്കും. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റര്‍ടൈന്‍മെന്റിന്റെയും ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിര്‍മ്മാതാവ്.
നേരത്തെ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ചിത്രത്തില്‍ ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായാണ് സൂര്യ എത്തുന്നത്. മാസ്സ്, സ്‌റ്റൈലിഷ് ലുക്കിനൊപ്പം പ്രത്യേകമായ സ്വഭാവസവിശേഷതകളുമുള്ള കഥാപാത്രമാണ് സൂര്യ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആക്ഷനും കോമഡിയും ഒരുപോലെ കോര്‍ത്തിണക്കുന്ന ചിത്രത്തില്‍ പതിവ് പൊലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അവതരണമാണ് കേന്ദ്ര കഥാപാത്രത്തിനായി ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ സൂചിപ്പിച്ചിരുന്നു. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.
ഇത് കൂടാതെ, മലയാളി താരം നസ്ലന്‍ അവതരിപ്പിക്കുന്ന ഈശ്വരന്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ടീസറും പുറത്തുവന്നിരുന്നു. സൂര്യയ്ക്കും നസ്ലനും നസ്രിയ നസീമിനുമൊപ്പം ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 'രോമാഞ്ചം', 'ആവേശം' എന്നീ ബ്ലോക്ക്ബസ്റ്റര്‍ മലയാള ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് 'സീന്‍'.
ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യന്‍, സംഗീതം: സുഷിന്‍ ശ്യാം, എഡിറ്റര്‍: അജ്മല്‍ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അശ്വിനി കാലെ, ആക്ഷന്‍ ഡയറക്ടര്‍: ചേതന്‍ ഡി'സൂസ, ആര്‍ട്ട് ഡയറക്ടര്‍: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനര്‍: മഷാര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, തമിഴ് സംഭാഷണങ്ങള്‍: ഡേവിഡ് സെല്‍വം, കോ-ഡയറക്ടര്‍: അരുണ്‍ അപ്പുക്കുട്ടന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എം.പി. സെന്തില്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍: സുഷ്മ കൃഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: കെ. ശ്രീധര്‍ രാജ്, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടര്‍: ഷിഫ്‌ന ബബിന്‍ പാക്കര്‍, വിഎഫ്എക്‌സ്: ഹരിഹരസുതന്‍, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: നവീന്‍ നഞ്ജുണ്ടന്‍, പിആര്‍ഒ: ശബരി.
Content Highlights: Suriya starrer jithu madhavan movie scene trailer out