ഹിപ് ഹോപ് ആദിയുടെ ബ്ലോക്ക്ബസ്റ്റർ; 'മീശയ മുറുക്ക് 2' ഒടിടിയിലേക്ക്, എവിടെ എപ്പോൾ കാണാം?

കലാകാരനെന്ന നിലയിൽ സ്വന്തം ഇടം കണ്ടെത്താൻ ശ്രമിക്കുന്ന ജീവയുടെ കഥയിലൂടെ യുവതലമുറയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ചിത്രം വരച്ചുകാട്ടുന്നു

ഹിപ് ഹോപ് ആദിയുടെ ബ്ലോക്ക്ബസ്റ്റർ; 'മീശയ മുറുക്ക് 2' ഒടിടിയിലേക്ക്, എവിടെ എപ്പോൾ കാണാം?
dot image

ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ഹിപ്ഹോപ് തമിഴ ആദിയുടെ മ്യൂസിക്കൽ കോമഡി ഡ്രാമ ചിത്രം ‘മീശയ മുറുക്ക് 2’ നവംബർ 6 മുതൽ സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കുന്നു. ഗാന (Gaana) സംഗീത പാരമ്പര്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം, സംഗീതത്തോടുള്ള പ്രണയവും സ്വന്തം സ്വത്വം കണ്ടെത്താനുള്ള പോരാട്ടവും സ്വപ്നങ്ങൾക്കു പിന്നാലെയുള്ള യാത്രയുമാണ് അവതരിപ്പിക്കുന്നത്. കലാകാരനെന്ന നിലയിൽ സ്വന്തം ഇടം കണ്ടെത്താൻ ശ്രമിക്കുന്ന ജീവയുടെ കഥയിലൂടെ യുവതലമുറയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ചിത്രം വരച്ചുകാട്ടുന്നു.

കലാകാരനെന്ന നിലയിൽ സ്വന്തം ഇടം കണ്ടെത്താൻ ശ്രമിക്കുന്ന ജീവയുടെ കഥയിലൂടെ യുവതലമുറയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ചിത്രം വരച്ചുകാട്ടുന്നു. ഹിപ്ഹോപ് തമിഴ ആദി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ഹിപ്ഹോപ് തമിഴ ആദി, ചൈത്ര ജെ ആചാർ, രമ്യ രംഗനാഥൻ, കേതിക ശർമ, ഹർഷത് ഖാൻ, നാസർ, കരുണാസ്, യോഗി ബാബു, ബാബ ഭാസ്കർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

ചൈത്ര ജെ ആചാർ, രമ്യ രംഗനാഥൻ, കേതിക ശർമ, ഹർഷത് ഖാൻ, നാസർ, കരുണാസ്, യോഗി ബാബു, ബാബ ഭാസ്കർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ബെൻസ് മീഡിയയുടെ എസിഎസ് അരുൺ കുമാറും അവ്നി മൂവീസിന്റെ ഖുശ്ബു സുന്ദറുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

Content Highlights: Hip Hop Tamizha starrer meesaya murukk 2 ott release soon

dot image
To advertise here,contact us
dot image