'താലി കൈ പിടിച്ച് വരന്‍ കരയുന്നു'; ഖുശ്ബുവിന്റെ മകളുടെ വിവാഹ വീഡിയോ വൈറലാകുന്നു

ഗോവയില്‍ വച്ചു നടന്ന ചടങ്ങില്‍, തമിഴ് തെലുങ്ക് സിനിമാ ലോകത്തെ മുന്‍നിര താരങ്ങളെല്ലാം പങ്കെടുത്തിരുന്നു

'താലി കൈ പിടിച്ച് വരന്‍ കരയുന്നു'; ഖുശ്ബുവിന്റെ മകളുടെ വിവാഹ വീഡിയോ വൈറലാകുന്നു
dot image

തെന്നിന്ത്യയിലെ മുന്‍ നിര താരങ്ങളെല്ലാം അണിനിരന്ന ചടങ്ങായിരുന്നു നടി ഖുശ്ബുവിന്റെ മകള്‍ അവന്തികയുടെ വിവാഹം. ഗോവയില്‍ വച്ചു നടന്ന ചടങ്ങില്‍, തമിഴ് തെലുങ്ക് സിനിമാ ലോകത്തെ മുന്‍നിര താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. ചിരഞ്ജീവി, അനില്‍ കപൂര്‍, തമന്ന, തൃഷ തുടങ്ങിയ താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തതിന്റെ വീഡിയോയും ഫോട്ടോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ ചടങ്ങിനിടെ നടന്ന ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താലി കെട്ടുന്നതിന് മുന്‍പ്് വരന്‍ താലിയും പിടിച്ചു കരയുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. പൊതുവെ വിവാഹം കഴിക്കുമ്പോള്‍ വധു ഇമോഷണലായി കരയുന്ന രംഗങ്ങള്‍ കാണാറുണ്ട്. അവന്തിക ചിരിച്ചുകൊണ്ട് താലി സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

ഇത്തരമൊരു കാഴ്ച അപൂര്‍വ്വമാണെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ശ്രാവണ്‍ ശ്രീനിവാസ് എന്നാണ് അവന്തികയുടെ ഭര്‍ത്താവിന്റെ പേര്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് ശ്രാവണ്‍. ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം തീരുമാനിച്ചത്.

തന്റെ മക്കള്‍ എല്ലാ കാര്യത്തിലും പ്രാപ്തരാണെന്നും, അവര്‍ക്ക് അവരുടേതായ തീരുമാനങ്ങള്‍ എടുക്കാന്‍ എല്ലാവിധ സ്വാതന്ത്ര്യവും ഉണ്ടെന്നും ഖുശ്ബു നേരത്തെ പറഞ്ഞിരുന്നു. വ്യക്തിപരമായും, സിനിമ സംബന്ധമായോ മക്കള്‍ എടുക്കുന്ന തീരുമാനത്തെ മാനിക്കുമെന്നും, എതിര്‍ക്കാറില്ല എന്നും ഖുശ്ബു സുന്ദര്‍ പറഞ്ഞിരുന്നു.

Content Highlights: The wedding video of Khushbu's daughter is going viral. Leading stars from the Tamil and Telugu film industries attended the ceremony held in Goa.

dot image
To advertise here,contact us
dot image