'റിഷബ് മതിയാവില്ല, മോഹന്‍ലാല്‍ തന്നെ വേണം'; രണ്ടാമൂഴം നായകനാരാകും,സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച് ചർച്ച

സിനിമയിൽ ഭീമനായി മോഹൻലാൽ തന്നെ മതിയെന്ന് പറയുകയാണ് ആരാധകർ. റിഷബ് ആ വേഷം ചെയ്യുന്നതിൽ ആരാധകർക്ക് താത്പര്യം ഇല്ല.

'റിഷബ് മതിയാവില്ല, മോഹന്‍ലാല്‍ തന്നെ വേണം'; രണ്ടാമൂഴം നായകനാരാകും,സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച് ചർച്ച
dot image

രണ്ടാമൂഴം സിനിമയായി കാണണമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനാകാതെയാണ് എം ടി യാത്രയായത്. എംടി സ്വന്തം കൈപ്പടയില്‍ എഴുതിയ തിരക്കഥ സിനിമയാക്കാന്‍ പ്രമുഖ സംവിധായകരടക്കം പലതവണ സമീപിച്ചെങ്കിലും ആ സിനിമാ ചര്‍ച്ചകളെല്ലാം പാതിവഴിയില്‍ ഉപേഷിക്കേണ്ടി വന്നിരുന്നു. സിനിമ ഉടൻ വെള്ളിത്തിരയിൽ എത്തുമെന്ന് എം ടി യുടെ മകൾ അറിയിച്ചിരുന്നു. റിഷബ് ഷെട്ടി സിനിമ സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. സിനിമയിൽ നായകനായും റിഷബ് തന്നെ എത്തുമെന്നും പറയുന്നു.

എന്നാൽ സിനിമയിൽ ഭീമനായി മോഹൻലാൽ തന്നെ മതിയെന്ന് പറയുകയാണ് ആരാധകർ. റിഷബ് ആ വേഷം ചെയ്യുന്നതിൽ ആരാധകർക്ക് താത്പര്യം ഇല്ല. സിനിമയിൽ ആരാകും നായകൻ എന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാണ്. എംടിയുടെ താല്പര്യ പ്രകാരം രണ്ട് ഭാഗങ്ങളായി തന്നെ ചിത്രം ഒരുങ്ങുമെന്നും പറയപ്പെടുന്നു. നേരത്തെ മണി രത്നം ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. 6 മാസത്തോളം മണിരത്നത്തിനു വേണ്ടി എംടി കാത്തിരിക്കുകയും ചെയ്തു. എന്നാൽ, ഇത്രയും വലിയ കാൻവാസിൽ ഈ സിനിമ ചെയ്യാൻ തനിക്ക് കൂടുതൽ സമയം വേണ്ടി വരുമെന്നു പറഞ്ഞ് മണിരത്നം പിന്നീടു പിന്മാറുകയായിരുന്നു. അദ്ദേഹം തന്നെയാണ് റിഷബ് ഷെട്ടിയുടെ പേര് നിർദ്ദേശിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

റിഷബ് എംടിയുമായി ചർച്ച നടത്താൻ കോഴിക്കോട്ടു വരാനിരുന്നപ്പോഴാണ് അഞ്ചു മാസം മുൻപ് എംടിയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം ഏറിയും കുറഞ്ഞും ഇരുന്നതിനാൽ കൂടിക്കാഴ്ച നടക്കാതെ പോയി. പാൻ ഇന്ത്യൻ സിനിമയായി വിവിധ ഭാഷകളിൽ റിലീസ് ചെയ്യാൻ കഴിയുന്ന സംവിധായകനെന്ന നിലയിലാണ് എംടിയുടെ കുടുംബം റിഷബിനെ പരിഗണിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം 2026ൽ ഉണ്ടാകും. ചിത്രത്തിൽ വലിയ താരനിരയുണ്ടാകുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഹരിഹരനെയായിരുന്നു സംവിധായകനായി ആദ്യം എംടി മനസില്‍ കണ്ടത്. സംവിധായകൻ ശ്രീകുമാർ മേനോനുമായി കരാർ ഒപ്പിട്ടിരുന്നെങ്കിലും നിർമാണം തുടങ്ങുന്നതു നീണ്ടുപോയതിനെത്തുടർന്ന് എംടി നിയമ നടപടികളിലൂടെ കരാറിൽ നിന്നു പിൻവാങ്ങുകയായിരുന്നു. അപ്പോള്‍ ഭീമനായി മോഹന്‍ലാലിന്‍റെ പേര് പറഞ്ഞുകേട്ടിരുന്നു. സംവിധായകര്‍ മാത്രമല്ല, തെന്നിന്ത്യയിലെ പ്രമുഖ നിര്‍മാതാക്കളും രണ്ടാമൂഴം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്നതുകൊണ്ട് തന്നെ സിനിമ അധികം വൈകാതെ യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കാം.

Content Highlights:  Social media is witnessing intense debate over who will be cast as the hero in the upcoming Randamoozham movie. Various names are being discussed by fans, leading to widespread online conversations

dot image
To advertise here,contact us
dot image