നൃത്തത്തിൽ ഞാൻ നിറവും ഭംഗിയും നോക്കാറില്ല, ഞാൻ പോകുന്നത് ഡാൻസ് കാണാൻ ആണ്; ശോഭന

ഗിക്ക് വേണ്ടിയാണെങ്കിൽ ബ്യൂട്ടി മത്സരത്തിന് പോകാമായിരുന്നു. പ്രേക്ഷക എന്ന നിലയിൽ താൻ പ്രതീക്ഷിക്കുന്നത് ആസ്വദിക്കാൻ പറ്റുക എന്നതാണ്

നൃത്തത്തിൽ ഞാൻ നിറവും ഭംഗിയും നോക്കാറില്ല, ഞാൻ പോകുന്നത് ഡാൻസ് കാണാൻ ആണ്; ശോഭന
dot image

മലയാള സിനിമയിൽ ആരാധകർ നിരവധിയുള്ള നായികയാണ് ശോഭന. നടിയ്ക്ക് പുറമേ ശോഭന ഒരു നൃത്തകി കൂടെയാണ്. നൃത്തം ചെയ്യാൻ നിറവും സൗന്ദര്യവും വേണമെന്ന കലാമണ്ഡലം സത്യഭാമയുടെ പരാമർശം മുമ്പ് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിൽ തന്റെ അഭിപ്രായം പറയുകയാണ് ശോഭന. ഡാൻസ് കളിക്കുന്ന വ്യകതിയുടെ നിറവും ഭംഗിയും നോക്കാറില്ലെന്നും താൻ പോകുന്നത് നൃത്തം ആസ്വദിക്കാൻ ആണെന്നും ശോഭന പറഞ്ഞു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'എനിക്ക് ഡാൻസറിന് 'ഭംഗി' ഉണ്ടാകണമെന്നില്ല. നമ്മൾ ആദ്യമൊരു വേദിയിൽ വരുമ്പോൾ നമ്മൾ അഞ്ച് മിനിട്ട് പോലും ഭംഗി ശ്രദ്ധിക്കില്ല. അത് ഭംഗിയായാലും, വണ്ണമായാലും, പ്രായമായാലും അത് വളരെ കുറച്ച് സമയം മാത്രമാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഒരു പ്രേക്ഷക എന്ന നിലയിൽ എന്റെ അഭിപ്രായത്തിൽ, ഞാൻ എന്റെ സമയം കളഞ്ഞ് പോയാൽ ചിലതെല്ലാം എക്പെക്ട് ചെയ്യും. അത് ഭംഗിയല്ല. ഭംഗിക്ക് വേണ്ടിയാണെങ്കിൽ ബ്യൂട്ടി മത്സരത്തിന് പോകാമായിരുന്നു. പ്രേക്ഷക എന്ന നിലയിൽ താൻ പ്രതീക്ഷിക്കുന്നത് ആസ്വദിക്കാൻ പറ്റുക എന്നതാണ്. ഭരതനാട്യം എന്നുപറയുന്നത് അത്മീയത മാത്രമല്ല, ആസ്വദിക്കാൻ വേണ്ടി കൂടിയാണ്.

ഞാൻ എപ്പോഴും ഡാൻസ് കാണാൻ പോകുന്നത് നന്നായി ഡാൻസ് കളിക്കുന്നത് കാണാൻ വേണ്ടിയിട്ടാണ്. നമ്മെ വേറൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന കലയെ ആണ് ഞാൻ നോക്കുന്നത്. അതിൽ ഭംഗി എത്രമാത്രം സഹായിക്കും എന്നുള്ളത് എനിക്ക് അറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം നിറമോ മറ്റ് കാര്യങ്ങളോ ഞാൻ നോക്കാറില്ല,' ശോഭന പറഞ്ഞു.

Content Highlights: Shobana says she doesn't look at the color and beauty of a person who dances

dot image
To advertise here,contact us
dot image