രാജേഷിനെ ഉണർത്താനായി സന്ദേശം അയച്ചവരിൽ ലാലേട്ടനും, ഇനിയും കാത്തിരിക്കാൻ വയ്യെടാ' വൈകാരിക കുറിപ്പുമായി സുഹൃത്ത്

ICU ലെ കാരുണ്യം നിറഞ്ഞ സിസ്റ്റർമാർ സമയം കിട്ടുമ്പോഴേക്കെ രാജേഷ് anchor ചെയ്ത പരിപാടികളും ഇഷ്ടമുള്ള പാട്ടുകളുമൊക്കെ കേൾപ്പിക്കുന്നുണ്ട്

രാജേഷിനെ ഉണർത്താനായി സന്ദേശം അയച്ചവരിൽ ലാലേട്ടനും, ഇനിയും കാത്തിരിക്കാൻ വയ്യെടാ' വൈകാരിക കുറിപ്പുമായി സുഹൃത്ത്
dot image

നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരവെ വൈകാരികമായ കുറിപ്പ് പങ്കുവച്ച് സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി. എല്ലാവരെയും ഞെട്ടിച്ച് കൊണ്ടുള്ള ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നുവെന്നും രാജേഷിനെ ഉണർത്താൻ ശബ്ദ സന്ദേശം അയച്ചവരിൽ ലാലേട്ടനും ഉണ്ടെന്നും പ്രതാപ് കുറിച്ചു. രാജേഷിന്റെ സുഖ വിവരം അന്വേഷിക്കുന്നവരോട് നന്ദിയും കുറിപ്പിൽ പങ്കിട്ടു.

'ഞങ്ങൾ രാജേഷിനെയും കാത്തിരിക്കാൻ തുടങ്ങീട്ട് രണ്ടാഴ്ച. ഇതിനിടയിൽ ഈ ICU വിന് മുന്നിൽ പ്രിയപ്പെട്ടവരെയും കാത്തിരുന്ന ഒരുപാടു പേർ രോഗമുക്തരായി സമാധാനമുഖത്തോടെ നടന്നകന്നു.എന്നിട്ടും നമ്മുടെ ചങ്ങാതി ഇപ്പോഴും ആ കൊടും തണുപ്പിൽ കണ്ണടച്ച് കിടക്കുവാണ്. ഡോക്ടർ പറഞ്ഞതനുസരിച്ച് അവന് പ്രിയപ്പെട്ട ശബ്ദങ്ങൾ ഒക്കെ സദാ കേൾപ്പിക്കുന്നുണ്ട്. രാജേഷിനെ ഉണർത്താൻ ശബ്ദ സന്ദേശം അയച്ചവരിൽ അവന് പ്രിയപ്പെട്ട ലാലേട്ടനും, സുരേഷേട്ടനുമുണ്ട്, SKN, സുരാജുമുണ്ട്, ഇനിയും പലരും അയക്കാമെന്നു പറഞ്ഞിട്ടുണ്ട്.ICU ലെ കാരുണ്യം നിറഞ്ഞ സിസ്റ്റർമാർ സമയം കിട്ടുമ്പോഴേക്കെ രാജേഷ് anchor ചെയ്ത പരിപാടികളും ഇഷ്ടമുള്ള പാട്ടുകളുമൊക്കെ കേൾപ്പിക്കുന്നുണ്ട്.

ലോകത്തിന്റെ പല ഭാഗത്തു നിന്നും ഒരുപാടു പേർ സുഖവിവരം അന്വേഷിച്ചു വിളിക്കുന്നു, മെസ്സേജ് അയക്കുന്നു, എല്ലാവരോടും സമയത്തിന് മറുപടി നൽകാൻ കഴിയാത്തത്തിൽ ക്ഷമിക്കണം. നിങ്ങളുടെ പ്രാർത്ഥനകൾ, സ്നേഹം ഒക്കെ അവനെ ഇത്രയും സഹായിച്ചു.അത് തുടരുക. അവന്റെ ഉപബോധ മനസ്സ് എല്ലാം കാണുണ്ടാവും.. കേൾക്കുന്നുണ്ടാവും… എല്ലാരേയും ഞെട്ടിച്ചു കൊണ്ട് അവൻ വരും…
പ്രിയ രാജേഷ്..നീ ഒന്ന് കണ്ണു തുറക്കാൻ.. ഇനിയും കാത്തിരിക്കാൻ വയ്യെടാ.. ഒന്ന് പെട്ടന്ന് വാ മച്ചാ,' പ്രതാപ് ജയലക്ഷ്മി കുറിച്ചു.

കൊച്ചിയിലെ ഹോട്ടലിൽ നടന്ന പരിപാടിക്കിടെ 47കാരനായ രാജേഷ് കുഴഞ്ഞുവീഴുകയായിരുന്നു.കാർഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോർട്ട്. നിരവധി പേരാണ് രാജേഷിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനകൾ പങ്കിടുന്നത്. ഡിസ്നി, സ്റ്റാർ, സൺ, സീ നെറ്റ്‌വർക്കുകൾ തുടങ്ങിയ പ്രമുഖ ചാനലുകളിൽ അവതാരകനായി രാജേഷ് എത്തിയിട്ടുണ്ട്. ഒപ്പം നിരവധി സിനിമകളുടെ പ്രൊമോഷൻ ഇവന്റുകളിലും രാജേഷ് ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ്. നീന. ഹോട്ടൽ കാലിഫോർണിയ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകളിലും രാജേഷ് കേശവ് വേഷമിട്ടിട്ടുണ്ട്.

Content Highlights:  Rajesh's friend shares emotional note

dot image
To advertise here,contact us
dot image