മുന്നിൽ ലാലേട്ടൻ തന്നെ, പുറകെ വെച്ചു പിടിച്ചു കല്യാണി, കേരളത്തിൽ നിന്ന് 50 കോടി നേടി ലോക

ഏറ്റവും കുറവ് സമയം കൊണ്ട് കേരളത്തിൽ നിന്ന് 50 കോടി കളക്ഷൻ നേടിയ രണ്ട് മോഹൻലാൽ ചിത്രങ്ങളാണ് ഉള്ളത്

മുന്നിൽ ലാലേട്ടൻ തന്നെ, പുറകെ വെച്ചു പിടിച്ചു കല്യാണി, കേരളത്തിൽ നിന്ന് 50 കോടി നേടി ലോക
dot image

റീലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ലോക പെട്ടിയിലാക്കിയത് 100 കോടിയ്ക്ക് മുകളിൽ കളക്ഷൻ ആണ്. സിനിമയുടെ കളക്ഷൻ ദിനം പ്രതി ഉയരുകയാണ്. ഇപ്പോഴിതാ കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം ചിത്രം 50 കോടി സ്വന്തമാക്കിയെന്നാണ് റിപ്പാേർട്ട്. 10 ദിവസം കൊണ്ടാണ് കല്യാണി ഈ നേട്ടത്തിൽ എത്തിയത്. എന്നാൽ കേരള ബോക്സ് ഓഫീസിന്റെ രാജാവായി ഇപ്പോഴും തുടരുന്നത് മോഹൻലാൽ തന്നെയാണ്.

ഏറ്റവും കുറവ് സമയം കൊണ്ട് കേരളത്തിൽ നിന്ന് 50 കോടി കളക്ഷൻ നേടിയ രണ്ട് മോഹൻലാൽ ചിത്രങ്ങളാണ് ഉള്ളത്. എമ്പുരാൻ 5 ദിവസം കൊണ്ടും തുടരും 8 ദിവസം കൊണ്ടുമാണ് കേരള ബോക്സ് ഓഫീസിൽ നിന്ന് 50 കോടി അടിച്ചെടുത്തത്. 30 കോടി ബജറ്റിൽ ഒരുക്കിയ ലോകയ്ക്ക് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴും ടിക്കറ്റുകൾ ലഭിക്കാത്തതിനാൽ മിക്ക തിയേറ്ററുകളിലും സ്പെഷ്യൽ ഷോകൾ നടത്തുകയാണ്.

കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.

നസ്‌ലെൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാനും കയ്യടികൾ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ച ഡൊമിനിക് അരുണിനും അഡീഷണൽ സ്‌ക്രീൻ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അർഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.

Content Highlights: lokah grossed 50 crores from Kerala box office alone

dot image
To advertise here,contact us
dot image